കളക്ടറിന് വിശ്വാസം പാടില്ലന്നുണ്ടോ; ഏതു നിയമസംഹിതയിലാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്; പമ്പയിൽ നടന്ന പവിത്രമായ ചടങ്ങിനിടെ ശരണം വിളിക്കുന്നത് കളക്ടർ അല്ല, ദിവ്യ എന്ന സാധാരണ സ്ത്രീയാണ്; ആന്റോ ജോസഫ്

പത്തനംതിട്ട ജില്ലയുടെ ചുമതല വഹിക്കുന്ന കളക്ടറാണ് ഡോക്ടർ ദിവ്യ എസ് അയ്യർ. ശബരിമലയിലേക്ക് ഉള്ള തങ്ക അങ്കി ഘോഷയാത്രയിൽ പങ്കെടുക്കുകയും ശരണം വിളിക്കുകയും ചെയ്ത കളക്ടറുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഒരുപറ്റം ഇതിന് വിമർശിച്ചപ്പോൾ വലിയൊരു വിഭാഗം  ഇതില്‍ എന്തെങ്കിലും പോരായിമാ ഉള്ളതായി തോന്നുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കളക്ടറെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്. ദിവ്യ എസ് ആർ ശരണം വിളിക്കുന്ന വീഡിയോയുടെ ഒപ്പം പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ANTO JOSEPH 1
കളക്ടറിന് വിശ്വാസം പാടില്ലന്നുണ്ടോ; ഏതു നിയമസംഹിതയിലാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്; പമ്പയിൽ നടന്ന പവിത്രമായ ചടങ്ങിനിടെ ശരണം വിളിക്കുന്നത് കളക്ടർ അല്ല, ദിവ്യ എന്ന സാധാരണ സ്ത്രീയാണ്; ആന്റോ ജോസഫ് 1

ശബരിമല തീർത്ഥാടന കാലത്ത് നിലനിൽക്കുന്ന ഭക്തിയുടെ അന്തരീക്ഷത്തിൽ തന്നെ അയ്യപ്പന്റെ കഥ പറയുന്ന മാളികപ്പുറം എന്ന ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടാണ്.  കളക്ടറുടെ വീഡിയോയില്‍ താൻ കണ്ടത് ഒരു കളങ്കമില്ലാത്ത ഭക്തി മാത്രമാണെന്ന് ആന്‍റോ ജോസഫ് പറയുന്നു. കളക്ടർ എന്നത് ദിവ്യയുടെ ഔദ്യോഗിക പദവിയാണ്. എന്ന് കരുതി അവർക്ക് വ്യക്തിപരമായ വിശ്വാസങ്ങൾ പാടില്ല എന്ന് ഒരു നിയമ സംഹിതയിലും ഔദ്യോഗിക ചട്ടത്തിലും രേഖപ്പെടുത്തിയിട്ടില്ല. വിശ്വാസിയായ ഒരു ബ്യൂറോക്രാറ്റ്  അമ്പലത്തിൽ എത്തുമ്പോൾ തൊഴും, പള്ളിയിൽ പോകുമ്പോൾ മുട്ടുകുത്തി പ്രാർത്ഥിക്കും,  മോസ്കിലെത്തുമ്പോൾ നിസ്കരിക്കും. ഇതൊന്നും പാടില്ല എന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ഒരു വിശ്വാസി ആയതുകൊണ്ടാണ് ദിവ്യ എസ് അയ്യര്‍ ശരണം വിളിച്ചത്. ശരണം വിളിയാണ് ശബരിമലയിലെ ആചാരങ്ങളുടെ അടിസ്ഥാനം. ശബരിമലയിലേക്കുള്ള യാത്രയിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും സ്വാമിയേ ശരണമയ്യപ്പ എന്നാണ് വിളിക്കുന്നത്.  പമ്പയിൽ നടന്ന പവിത്രമായ ചടങ്ങിനിടെ ശരണം വിളിക്കുന്നത് കളക്ടർ അല്ല ദിവ്യ എന്ന സാധാരണ സ്ത്രീയാണ്. അങ്ങനെ ചിന്തിച്ചാൽ എല്ലാ വിവാദവും അവിടെ അവസാനിക്കും. ദിവ്യയുടെ ഭർത്താവിന്റെ പേര് ശബരീനാഥൻ എന്നാണെന്ന് ചിന്തിക്കുമ്പോൾ ആ വിശ്വാസത്തിന് എത്രത്തോളം തീവ്രത ഉണ്ടെന്ന്  മനസ്സിലാക്കാൻ കഴിയും. ശരണം വിളിക്കുക എന്ന് പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതിൽ വിശ്വാസം മാത്രം കണ്ടാൽ മതി. അതിൽ ഔദ്യോഗിക കൃത്യ നിർവഹണം കൂട്ടിക്കലർത്തരുതെന്നും ആന്റോ ജോസഫ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button