പകൽ പഠനം; രാത്രി ചായ വിൽപ്പന; വിദ്യാർത്ഥി സമൂഹ മാധ്യമത്തിൽ  താരമാകുന്നു

 ചെറുപ്പ കാലം മുതല്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന നിരവധി പേരെ കുറിച്ച് നമുക്കറിയാം. ചിലർ പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നു, മറ്റു ചിലർ ഒരു നിവർത്തിയുമില്ലാതെ പഠനം തന്നെ ഉപേക്ഷിച്ച് മുഴുവന്‍ സമയവും ജോലി ചെയ്യുന്നു. ഇവിടെയിതാ ഒരു കുട്ടി പകൽ പഠനത്തിനും കോച്ചിങ്ങിനും വേണ്ടി മാറ്റി വച്ചതിന് ശേഷം രാത്രി ചായ വിൽപ്പന നടത്തുകയാണ്. ഇതിലൂടെയാണ് അവന്‍ തന്റെ ജീവിതച്ചിലവിനുള്ള പണം കണ്ടെത്തുന്നത്. ഇതിന്റെ  വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു.

hard works 2
പകൽ പഠനം; രാത്രി ചായ വിൽപ്പന; വിദ്യാർത്ഥി സമൂഹ മാധ്യമത്തിൽ  താരമാകുന്നു 1

 പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിനായുള്ള പണം സമ്പാദിക്കുകയാണ് ഈ യുവാവ്. ഇപ്പോള്‍ ഈ യുവാവിനെ സമൂഹ മാധ്യമം ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞു. ഗോവിന്ദ് ഗുർജർ എന്ന മാധ്യമ പ്രവർത്തകനാണ് ഇൻഡോർ സ്വദേശിയായ അജയ് എന്ന യുവാവിന്റെ ജീവിതം സോഷ്യൽ മീഡിയ വഴി ലോകത്തിനു മുന്നിൽ കാണിച്ചത്.

ലോകം അജയ് എന്ന ഈ ചെറുപ്പക്കാരനെ അറിയണം എന്നതുകൊണ്ടാണ് താന്‍ ഇതിന്റെ വീഡിയോ പങ്ക്  വയ്ക്കുന്നതെന്ന് ഗോവിന്ത് പറയുന്നു. അവൻ പകൽ സമയത്ത് പഠിക്കാൻ പോകുന്നു. രാത്രികാലങ്ങളിൽ ചായ വില്പനയിലൂടെ പണം സമ്പാദിക്കുന്നു. തന്റെ ഭക്ഷണത്തിനും വിദ്യാഭയസത്തിനും ഉള്ള പണം ഈ രീതിയില്‍ ചായ വില്‍പ്പന നടത്തിയാണ് അവന്‍ സമ്പാദിക്കുന്നത്. അജയ്ക്ക് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകും. ജീവിതത്തിൽ വലിയ വിജയങ്ങൾ നേടും. ഉയരങ്ങള്‍ കീഴടക്കം. അപ്പോൾ ഈ വീഡിയോ അജയ് എന്ന ചെറുപ്പക്കാരന്റെ പോരാട്ട വീര്യത്തിന് തെളിവായി മാറുമെന്നും ഗോവിന്ദ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button