സഹായത്തിനായി അലറി വിളിച്ചു; ആരും വണ്ടി നിർത്തിയില്ല; റോഡിൽ പണം ചിതറി കിടന്നു; ചിലർ പന്തിനെ കൊള്ളയടിച്ചു; ദൃക്സാക്ഷി പറയുന്നതിങ്ങനെ


കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പ്രമുഖ ക്രിക്കറ്റ് താരം പന്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഡൽഹി ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് പന്ത് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. ഡ്രൈവിങ്ങിനിടെ താരം ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അദ്ദേഹം ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് അമ്മയ്ക്ക് സർപ്രൈസ് നൽകാൻ പോകുന്നതിനിടെയാണ് പുലർച്ചെ അഞ്ചരയോടെ അപകടം സംഭവിക്കുന്നത്. അപകടം നടക്കുമ്പോള്‍ വാഹനത്തിൽ പന്ത് തനിച്ചായിരുന്നു.

rishab pant 1
സഹായത്തിനായി അലറി വിളിച്ചു; ആരും വണ്ടി നിർത്തിയില്ല; റോഡിൽ പണം ചിതറി കിടന്നു; ചിലർ പന്തിനെ കൊള്ളയടിച്ചു; ദൃക്സാക്ഷി പറയുന്നതിങ്ങനെ 1

അപകടം ഉണ്ടായതിനു ശേഷം ചിലർ പന്തിനെ കൊള്ളയടിച്ചതായി പ്രചരണം ഉയർന്നിരുന്നു. പന്ത് സ്വയമാണ് ആംബുലൻസ് വിളിച്ചു വരുത്തിയത് എന്ന തരത്തിലാണ് സമൂഹ മാധ്യമത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ദൃക്സാക്ഷികൾ. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സുശീല്‍ കുമാർ ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി.

സുശീലാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. റോഡിൻറെ എതിർവശത്തു കൂടി ബസ്സിൽ പോവുകയായിരുന്നു അദ്ദേഹം. ബസ് നിർത്തി കാറിൽ നിന്നും ആളിനെ പുറത്തെടുത്തു. അലറി വിളിച്ചെങ്കിലും ആരും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായില്ല. അതുവഴിപോയ ആരും വണ്ടി നിര്‍ത്തിയില്ല.  തുടർന്ന് തങ്ങള്‍ തന്നെ ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട ആളിന് വെള്ളം നൽകി. കുറച്ചു സമയത്തിനുശേഷം അദ്ദേഹം താൻ പന്ത് ആണെന്ന് പറഞ്ഞു. എന്നാൽ ക്രിക്കറ്റ് കളി കാണുന്ന ആൾ ആയിരുന്നില്ല താനെന്നും അതുകൊണ്ട് പന്തിനെ തിരിച്ചറിഞ്ഞില്ലെന്നും സുശീൽകുമാർ പറയുന്നു. റോഡിൽ ചിതറിക്കിടന്നിരുന്ന പണം തങ്ങൾ പന്തിന്റെ കയ്യിൽ ഏൽപ്പിച്ചതായും സുശീൽ കുമാർ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button