മാലയിടാൻ കഷ്ടപ്പെടുന്ന വരൻ; വധുവിന്റെ മെയ് വഴക്കം കണ്ട് അമ്പരന്ന് വിവാഹത്തിനെത്തിയവർ; കയ്യടിച്ച് സോഷ്യൽ മീഡിയ;

ഓരോ വിവാഹ ചടങ്ങളിലും വ്യത്യസ്തവും പുതുമയുള്ളതുമായ എന്തെങ്കിലും കൊണ്ടുവരാൻ വധു വരന്മാർ ശ്രമിക്കാറുണ്ട്. എങ്ങനെയെങ്കിലും വിവാഹ വീഡിയോ വൈറൽ ആവുക എന്നതാണ് പലരും ലക്ഷ്യം വയ്ക്കുന്നത്. ഇതിൻറെ ഭാഗമായി വിവാഹ വേഷത്തിൽ വധുവരന്മാർ ഡാൻസ് കളിക്കുന്നതും പാട്ട് പാടുന്നതും ചെണ്ട കൊട്ടുന്നതുമൊക്കെ നമ്മൾ കണ്ടു കഴിഞ്ഞു. എന്നാല്‍ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറുന്നത്.

wedding bride 1
മാലയിടാൻ കഷ്ടപ്പെടുന്ന വരൻ; വധുവിന്റെ മെയ് വഴക്കം കണ്ട് അമ്പരന്ന് വിവാഹത്തിനെത്തിയവർ; കയ്യടിച്ച് സോഷ്യൽ മീഡിയ; 1

വരൻ വരണ മാല്യം അണിയിക്കാൻ തുടങ്ങുമ്പോൾ വധു പിന്നിലേക്ക് വളയുന്നതാണ് വീഡിയോയിൽ ഉള്ളത്.   അസാമാന്യമാം വിധം പിന്നിലേക്ക് വളഞ്ഞു നിന്നാണ് വധു വരണമാല്യം സ്വീകരിക്കുന്നത്. ഇതിൻറെ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുകയാണ്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രാചി ടോമർ എന്ന യൂസർ ആണ്. യോഗ വളരെ സീരിയസ് ആയി കാണുന്ന ഒരു വധു എന്ന ക്യാപ്ഷനോട് കൂടിയാണ് ഇദ്ദേഹം  വീഡിയോ പങ്കു വെച്ചത്. ഇതിനോടകം 18 ലക്ഷം ആളുകൾ ഈ വീഡിയോ കണ്ടു. രണ്ടു ലക്ഷത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

വരൻ മാല അണിയിക്കാൻ ശ്രമിക്കുമ്പോൾ ഭാരമുള്ള വിവാഹ വസ്ത്രങ്ങൾ അനിഞ്ഞിട്ടുകൂടി വധു അനായാസം പിന്നിലേക്ക് വളയുന്നു. അസാമാന്യമായ മെയ് വഴക്കത്തോടെ വധു വളഞ്ഞു തന്നെ നിൽക്കുന്നു. ഒടുവില്‍ ആ പൊസിഷനിൽ നിന്നുകൊണ്ട് തന്നെയാണ് വരൻ വധുവിന്റെ കഴുത്തിൽ വരണമാല്യംചാര്‍ത്തുന്നത്.

ഏതായാലും നിരവധി പേരാണ് ഈ വീഡിയോയുടെ താഴെ വധുവിനെ അഭിനന്ദിച്ചു കമന്റ് രേഖപ്പെടുത്തിയത്. വധുവിന്റെ മെയ് വഴക്കത്തെ പ്രശംസിക്കാനും കമൻറ് ചെയ്തവർ മറന്നില്ല. 180 ഡിഗ്രിയിൽ വധു വളയുന്നു എന്നും ചില സിനിമകളിലെ സൂപ്പർ പവറുകൾ ഉള്ള കഥാപാത്രത്തെ വധു അനുസ്മരിപ്പിക്കുന്നു എന്നും ചിലർ കമൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button