രാഷ്ട്രീയത്തിലൂടെ രാജ്യത്തെ പിടിച്ചടക്കാനാണ് മുസ്ലിം സമുദായത്തിലുള്ളവർ ശ്രമിക്കുന്നത്; നമ്മുടെ ജീവിതരീതിയും മുസ്ലിങ്ങളുടെ ജീവിതരീതിയും തമ്മിൽ വ്യത്യാസമുണ്ട്; അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു മുസ്ലിം പ്രധാനമന്ത്രി ഉണ്ടാകും; കാളീചരൻ മഹാരാജ്
വിവാദ പ്രസ്താവനങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് കാളി ചരൺ മഹാരാജ്. അദ്ദേഹത്തിൻറെ പല പ്രസ്താവനങ്ങളും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. സ്വയം പ്രഖ്യാപിത ആൾദൈവം എന്ന നിലയിലും ഇയാൾ പ്രശസ്തനാണ്. തീവ്ര ഹിന്ദു നിലപാട് വെച്ച് പുലർത്തുന്ന ഇയാൾ സമൂഹ മാധ്യമത്തിൽ അടക്കം വലിയതോതിൽ വിമർശിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ വരുന്ന പത്തു വർഷത്തിനുള്ളിൽ ഒരു ഇസ്ലാം മതവിശ്വാസി രാജ്യത്ത് പ്രധാനമന്ത്രിയാകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാളീചരന്‍ മഹാരാജ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അമരാവതിയിലെ ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
ഇന്ത്യയിൽ 60% സ്ത്രീകളും വോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ജീവിതരീതിയില്‍ വലിയ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്തമായ ജീവിതരീതികൾ പുലർത്തുന്നവരാണ് ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന് ഇദ്ദേഹം പറയുന്നു. ഇന്ത്യയിൽ 140 കോടി ജനങ്ങളാണ് ഉള്ളത്. ഇതിൽ 94 കോടി ഹിന്ദുക്കളും 46 കോടി മുസ്ലീങ്ങളുമാണ് ഉള്ളത്. വരുന്ന 10 വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു മുസ്ലിം പ്രധാനമന്ത്രിയായി വരും. രാഷ്ട്രീയത്തിലൂടെ രാജ്യത്തെ പിടിച്ചടക്കാൻ ആണ് മുസ്ലിം സമുദായത്തിൽ ഉള്ളവർ ശ്രമിക്കുന്നത് എന്നും കാളി ചരൺ മഹാരാജ് പറയുകയുണ്ടായി.
നേരത്തെ മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ താന്‍ സലൂട്ട് ചെയ്യുന്നു എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.