9 ഭാര്യമാരുമായുള്ള ജീവിതത്തിൽ ചില ദാംബത്യ പ്രശ്നങ്ങൾ; നാലു പേരെ വിവാഹ മോചനം നടത്താൻ ഒരുങ്ങി മോഡല്‍; അദ്ദേഹത്തിന്റെ ഫ്യൂച്ചര്‍ പ്ലാന്‍ ഇങ്ങനെ


ആർതർ ഓ ഉർസോ എന്ന ബ്രസീലിയൻ മോഡൽ പ്രശസ്തനാണ്. അദ്ദേഹത്തിൻറെ പ്രശസ്തിക്ക് കാരണം മോഡലിങ്ങിനുള്ള മികവല്ല. മറിച്ച് ഇദ്ദേഹത്തിൻറെ പങ്കാളികളുടെ എണ്ണം കൊണ്ടാണ്. ഒമ്പത് പങ്കാളികളാണ് ഇദ്ദേഹത്തിന് നിലവിലുള്ളത്. ഭാര്യമാരുടെ എണ്ണം കൊണ്ട് തന്നെയാണ് ഇദ്ദേഹത്തിൻറെ പ്രശസ്ക്തി . എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത അനുസരിച്ച്  നാല് ഭാര്യമാരെ വിവാഹ മോചനം നടത്താൻ ഒരുങ്ങുകയാണ് ആർതർ എന്നാണ് വിവരം. അദ്ദേഹത്തിൻറെ ഭാര്യമാരിൽ ഏകഭാര്യത്വത്തിനെതിരെ പ്രതിഷേധിച്ച ലുവാന ഖസാക്കി എന്ന യുവതിയും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ 9 യുവതികളെ കൂടെ ആർതർ വിവാഹം കഴിച്ചത് കഴിഞ്ഞ വർഷമാണ്.

model wedding 1
9 ഭാര്യമാരുമായുള്ള ജീവിതത്തിൽ ചില ദാംബത്യ പ്രശ്നങ്ങൾ; നാലു പേരെ വിവാഹ മോചനം നടത്താൻ ഒരുങ്ങി മോഡല്‍; അദ്ദേഹത്തിന്റെ ഫ്യൂച്ചര്‍ പ്ലാന്‍ ഇങ്ങനെ 1

താൻ ഏക ഭാര്യ,  ഏക ഭർത്താവ് എന്നീ സങ്കൽപ്പങ്ങൾക്കെതിരെ പോരാടുന്ന വ്യക്തിയാണെന്ന് ആർതർ പറയുന്നു. കൂടുതൽ സ്ത്രീകളെ വിവാഹം കഴിച്ചത് ആ പോരാട്ടത്തിന്റെ ഭാഗമായാണ് എന്ന് ഇദ്ദേഹം മുൻപൊരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു. അദ്ദേഹത്തിന്റെ 9 ഭാര്യമാരിൽ ഒരാൾ നേരത്തെ തന്നെ ആർതറുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനിടയാണ് നാലു ഭാര്യമാർ വിവാഹം മോചനം തേടുന്നു എന്ന കാര്യം ആർതര്‍ തന്നെ അറിയിച്ചത്.

model wedding 2
9 ഭാര്യമാരുമായുള്ള ജീവിതത്തിൽ ചില ദാംബത്യ പ്രശ്നങ്ങൾ; നാലു പേരെ വിവാഹ മോചനം നടത്താൻ ഒരുങ്ങി മോഡല്‍; അദ്ദേഹത്തിന്റെ ഫ്യൂച്ചര്‍ പ്ലാന്‍ ഇങ്ങനെ 2

ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ തനിക്കും ഭാര്യമാർക്കും ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും നന്നായി തന്നെയാണ് ജീവിച്ചതെന്ന് ആർതർ പറയുന്നു. എന്നാൽ നാല്പേരുമായുള്ള ബന്ധം കൂടുതൽ വഷളാവുകയും അത് വേർപിരിയലിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകുന്നത് ആവർത്തിച്ചു. ഇതോടെയാണ് പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. നാലു ഭാര്യമാർ പിരിയുന്നു എന്ന് കരുതി ഇനി വിവാഹം കഴിക്കാതിരിക്കാനല്ല ആർതർ ഉദ്ദേശിക്കുന്നത്. സമീപഭാവിയിൽ തന്നെ കൂടുതൽ വിവാഹം കഴിക്കുമെന്ന് ആർതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button