കുഴിമന്തിക്കും അൽഫാമിനും ഉപയോഗിക്കുന്നത് പകുതി വിലയ്ക്ക് കിട്ടുന്ന ചത്ത കോഴികളെ; പരാതി വ്യാപകം
കാസർകോട് , കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ഹോട്ടലുകളിൽ അൽഫാം കുഴിമന്തി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ചത്ത ഉപയോഗിച്ചാണെന്ന് വിവരം. ഇതുമായി ബന്ധപ്പെട്ട് പരാതി വ്യാപകമാകുന്നു. അപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള മൌനം തുടരുകയാണ്.
കോഴി ഫാമുകളിൽ നിന്നും ലഭിക്കുന്ന ചത്ത കോഴികളുടെ ഇറച്ചിയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ വാങ്ങുന്ന കോഴിക്ക് പകുതി വില നൽകിയാൽ മതി. പ്രധാനമായും ബാർബി ക്യൂവിനും അൽഫാമിനും കുഴിമന്തിക്കും വേണ്ടിയാണ് ഇങ്ങനെയുള്ള ഇറച്ചികൾ ഉപയോഗിക്കുന്നത് എന്നാണ് പരാതി.
മസാലയും മറ്റ് ഇതര ചേരുവകളും ഇവയുടെ ഒപ്പം ചേർക്കുമ്പോൾ ഇതിന്റെ രുചി വ്യത്യാസം കണ്ടുപിടിക്കാൻ കഴിയുകയുമില്ല. അതുകൊണ്ടുതന്നെ ആരും ഇത് ചോദ്യം ചെയ്ത് മുന്നോട്ട് വരാറില്ല. പുറത്തു നിന്നും ലോറിയിൽ നിരവധി കോഴികളെ ഒരുമിച്ച് എത്തിക്കാറുള്ളത് കൊണ്ട് തന്നെ ഇതിൽ പലതും ചത്തു പോകാറാണ് പതിവ്. പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുന്ന ഇത്തരം കോഴികളെ പകുതി വിലയ്ക്ക് വിറ്റ് നേട്ടം പെയ്യുകയാണ് സാധാരണ കോഴിഫാം ഉടമകൾ ചെയ്യാറുള്ളത്.
ക്രിസ്മസ് , ന്യൂ ഇയർ അവധിക്കാലമായിരുന്നതിനാൽ കഴിഞ്ഞ കുറച്ചു നാളുകളായി റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വലിയ തിരക്കാണ്. മിക്ക വൈകുന്നേരങ്ങളിലും ഹോട്ടലുകളുടെ പ്രധാന വിഭവം അൽഫാമും മന്തിയും ഒക്കെയാണ്. കോഴിയുടെ വില ക്രമാതീതമായി ഉയർന്നതോടെ ആണ് ചത്ത കോഴികളെ ഫാമുകളിൽ നിന്നും വാങ്ങി ലാഭം കൊയ്യാന് റസ്റ്റോറൻറ് ഉടമകൾ തയ്യാറാകുന്നത്. മിക്ക റസ്റ്റോറന്റുകളിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളുടെയും പ്രധാനപ്പെട്ട പാചകക്കാർ.