പരിചയപ്പെട്ടത് ചാറ്റിങ്ങിലൂടെ; ഫോട്ടോ കണ്ടപ്പോൾ ഞെട്ടി; തന്നെക്കാൾ 26 വയസ്സ് കൂടുതലുള്ള ആളെ വിവാഹം ചെയ്ത കഥ മഞ്ജു പറയുന്നു
വിവാഹത്തിനും കുടുംബ ജീവിതത്തിനും പ്രായം ഒരു തടസ്സമേ അല്ലെന്ന് സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ച് തെളിയിച്ചിരിക്കുകയാണ് മഞ്ജു. 50 വയസ്സുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച മഞ്ജുവിന്റെ കഥ സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ടെലിവിഷൻ ചാനലിലെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മഞ്ജു തന്റെ കഥ വിവരിച്ചത്.
ഒരു തികഞ്ഞ സാധാരണ കുടുംബത്തിൽ ആയിരുന്നു മഞ്ജുവിന്റെ ജനനം. കുടുംബത്തിന് ഒരു ഹോട്ടൽ ഉണ്ടായിരുന്നു. ഹോട്ടലിലെ എല്ലാ ജോലികളിലും തന്നാൽ ആകും വിധം സഹായങ്ങൾ മഞ്ജു ചെയ്തു. മഞ്ജു പഠിച്ചത് എം ബീ എ മാർക്കറ്റിംഗ് ആണ്. ക്യാറ്റ് പരീക്ഷ എഴുതിയ മഞ്ജുവിന് ഡൽഹിയിൽ പോയി പഠിക്കുന്നതിനുള്ള അവസരം വന്നു ചേർന്നു. അവിടെ മലയാളം സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല, അങ്ങനെയാണ് മഞ്ജു യാഹു മെസഞ്ചറിൽ കയറുന്നത്. അതിൽ നാട്ടുകാരന്റെ ഒരു ഐഡി കണ്ടു. ആ ഐഡിയിലേക്ക് മെസ്സേജ് അയച്ചു. നല്ല സൗഹൃദം രൂപപ്പെടുത്തി എടുക്കാം എന്ന് കരുതിയാണ് നമ്പർ കൊടുക്കുന്നത്. മലയാളം സംസാരിക്കാൻ ഒരാൾ എന്നത് മാത്രമായിരുന്നു മഞ്ജുവിന്റെ ലക്ഷ്യം.
ഫോൺവിളിയിലൂടെ സൗഹൃദം വർദ്ധിച്ചു. ജീവിതപങ്കാളി അപ്ഡേറ്റ് ആയിരിക്കണമെന്നും ബോർഡ് ആയിരിക്കണം എന്നും ഉള്ള ആഗ്രഹം മഞ്ജുവിന് ഉണ്ടായിരുന്നു. അദ്ദേഹം ആർമിയിൽ ആയതുകൊണ്ട് ഇത് രണ്ടും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഒരു ചിത്രം അയച്ചു തരാൻ പറഞ്ഞെങ്കിലും നൽകിയില്ല. അന്ന് കേവലം 22 വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം. അദ്ദേഹത്തോട് പ്രായം ചോദിക്കുമ്പോൾ ഒക്കെ 70 വയസ്സാണ് എന്ന്
പറയുമായിരുന്നു. തമാശയായി മാത്രമേ എടുത്തിരുന്നുള്ളൂ. നിരന്തരമായ സംസാരത്തിലൂടെ ഇരുവരും പിന്നീട് പ്രണയത്തിലായി.
ഒടുവിൽ മൂന്നു മാസത്തിനുശേഷം അദ്ദേഹം മഞ്ജുവിന് ഒരു ചിത്രം അയച്ചുകൊടുത്തു. സമപ്രായക്കാരനായ ഒരാളായിരിക്കും എന്നാണ് മഞ്ജു ധരിച്ചിരുന്നത്. അദ്ദേഹത്തിന് അപ്പോൾ 48 വയസ്സുണ്ടായിരുന്നു. 2പേര്‍ക്കുമിടയില്‍ 26 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ആദ്യം ശരിക്കും ഞെട്ടിയെങ്കിലും പിന്നീട് ഈ ബന്ധം ഉപേക്ഷിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹിതനാണെന്നും പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനുണ്ടെന്നും ബന്ധം വേർപെടുത്താൻ നിൽക്കുകയാണ് എന്നും അറിയിച്ചു.
തങ്ങളുടെ ബന്ധത്തെക്കുറിച്ച് വീട്ടിൽ വലിയ എതിർപ്പുണ്ടാകും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ബന്ധത്തിൽ നിന്നും വേണമെങ്കിൽ മാറിക്കോളാൻ അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അതിന് താൻ ഒരുക്കമായിരുന്നില്ല എന്നും ബന്ധം തുടർന്നുകൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരുന്നത് എന്നും മഞ്ചു പറയുന്നു. ബന്ധം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ വിവാഹാലോചനകൾ നോക്കാൻ ആരംഭിച്ചു. ഈ വിവരം ഒരു സുഹൃത്ത് മുഖേന അദ്ദേഹത്തെ അറിയിച്ചു. ഈ ബന്ധം തുടർന്നു പോകുന്നതിനെതിരെ പലരീതിയിലും വീട്ടുകാരും ബന്ധുക്കളും എതിർത്തതോടെ മറ്റ് മാർഗ്ഗമില്ലാതെ മഞ്ജു വനിതാ കമ്മീഷനെ സമീപിച്ചു. ഒടുവില്‍ വീടു വിട്ടിറങ്ങി വിവാഹം കഴിക്കുകയായിരുന്നു.