ശബരിമല തീർത്ഥാടകർക്ക് നേരെ റിയാലിറ്റി ഷോ താരമായ യുവതിയുടെ ഒപ്പമെത്തിയ യുവാവിന്റെ പരാക്രമം; തീര്‍ത്ഥാടകര്‍ വന്ന ബസ് അടിച്ചു തകര്‍ത്തു; അക്രമിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി; സംഭവം ആലപ്പുഴയില്‍

ശബരിമല തീർത്ഥാടകർക്ക് നേരെ ആലപ്പുഴയിൽ വച്ച് ഒരു സംഘം ആക്രമണം അഴിച്ചു വിട്ടു . മലപ്പുറത്തു നിന്ന് വന്ന തീർത്ഥാടകരാണ് ആക്രമണത്തിന് ഇരയായത്. ഒരു പ്രമുഖ റിയാലിറ്റി ഷോ താരത്തിന്റെ ഒപ്പം എത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

sabarimala pilgrims attack
ശബരിമല തീർത്ഥാടകർക്ക് നേരെ റിയാലിറ്റി ഷോ താരമായ യുവതിയുടെ ഒപ്പമെത്തിയ യുവാവിന്റെ പരാക്രമം; തീര്‍ത്ഥാടകര്‍ വന്ന ബസ് അടിച്ചു തകര്‍ത്തു; അക്രമിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി; സംഭവം ആലപ്പുഴയില്‍ 1

ഇന്നലെ രാത്രി 10 മണിയോടെ ആലപ്പുഴ കളർകോട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ സംഘത്തിൽ ഉണ്ടായിരുന്ന 9 വയസ്സുകാരി യുടെ കൈക്ക് സാരമായ പരിക്കു പറ്റി. നിലമ്പൂർ സ്വദേശികളായ വിഷ്ണുവും ബന്ധുക്കളും അടങ്ങിയ സംഘം കളർകോട്  ഉള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. വിഷ്ണുവിന്റെ മകളായ അലീന ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ബൈക്കിന്റെ ഉടമ തീർത്ഥാടന സംഘത്തിന് നേരെ കയർത്തതോടെ ഇത് തീർത്ഥാടക സംഘം ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ അലീനയുടെയും ഒപ്പം ഉണ്ടായിരുന്ന വൃന്ദാവന എന്ന കുട്ടിയുടെയും കയ്യിൽ ബൈക്കിന്റെ ചാവി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ഇവിടെ നിന്നും പോയ ഇയാൾ ഉടൻ തന്നെ കയ്യില്‍ ഒരു കോടാലിയുമായി വന്ന് വാഹനത്തിൻറെ ചില്ല് അടിച്ചു തകർക്കുക ആയിരുന്നു. ആക്രമണം അഴിച്ചു വിട്ട യുവാവിന്റെ ഒപ്പം ഒരു പ്രമുഖ റിയാലിറ്റി ഷോ താരമായി യുവതിയും ഉണ്ടായിരുന്നുവെന്ന് തീർത്ഥാടകർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  റിയാലിറ്റി ഷോ താരമായ യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് പരിശോധിച്ച പോലീസ് യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button