വെറുതെ കിടന്നാൽ മതി 15 ലക്ഷം രൂപ ശമ്പളം കിട്ടും; നാസയിലെ ഈ ജോലിക്ക് നിങ്ങൾ തയ്യാറാണോ; നിബന്ധനകൾ ഇനി പറയുന്നവയാണ്
നാസയിൽ ഒരു ജോലി കിട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യോഗ്യതകൾക്ക് പുറമേ നിരവധി അഭിമുഖങ്ങളിലൂടെ കടന്നുപോയി മികവ് പുലർത്തിയെങ്കിൽ മാത്രമേ നാസയിൽ ഒരു ജോലി ലഭിക്കുകയുള്ളൂ. എന്നാൽ നാസയിൽ ഒരു ജോലി കിട്ടുന്നതിന് ഉള്ള സുവർണ്ണ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. വെറുതെ കിടക്കുക എന്നതാണ് ജോലി. ശമ്പളം പതിനെണ്ണായിരത്തി അഞ്ഞൂറ് യുഎസ് ഡോളറാണ്. അതായത് 15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ.
ജോലി വളരെ സിമ്പിളാണ്. ഒരു കിടക്കയിൽ രണ്ടു മാസം വെറുതെ കിടക്കുക. കൃത്രിമമായ ഗുരുത്വാകർഷണം മനുഷ്യ ശരീരത്തെ ഏത് രീതിയിൽ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുക ആണ് നാസയുടെ ഉദ്ദേശം.
നാസയുടെ ഒപ്പം ഈ പഠനത്തിന് നേതൃത്വം വഹിക്കുന്നത് ജർമൻ എയർ സ്പീഡ് സെന്ററും യൂറോപ്പിൽ സ്പേസ് ഏജൻസിയും ചേർന്നാണ്. നാസയുടെ ആർട്ടിഫിഷ്യൽ ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി എന്ന പഠനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭാരമില്ലായ്മ മനുഷ്യ ശരീരത്തിൽ ഏതു വിധത്തിൽ സ്വാധീനിക്കുന്നു എന്നും സിന്തറ്റിക് ഗുരുത്വാകർഷണം എങ്ങനെ ഉപയോഗപ്പെടുത്താം എന്നുമാണ് ഇതിലൂടെ പരീക്ഷിക്കുന്നത്. ഈ പഠനത്തിൻറെ ഭാഗമായി 60 ദിവസത്തോളം കിടക്കയിൽ തന്നെ ചെലവഴിക്കേണ്ടി വരും. 24 നും 55 നും ഇടയിൽ പ്രായമുള്ള 12 സ്ത്രീകളെയും 12 പുരുഷന്മാരെയും ആണ് നാസ പരീക്ഷണത്തിന് വിധേയമാക്കുന്നത്.
അത്യാധുനിക സൌകര്യങ്ങളോട് കൂടിയ കിടക്കയായിരിക്കും ഇത്. ഭക്ഷണവും വിനോദവും എല്ലാം കിടന്ന കിടപ്പിൽ തന്നെ ചെയ്യണം ആകെ മുഴുവൻ 89 ദിവസമാണ് പരീക്ഷണത്തിനു വേണ്ടി ചെലവഴിക്കേണ്ടത്. ഇതിൽ 14 ദിവസത്തെ വിശ്രമവും, ബഹിരാകാശ യാത്രക്കു വേണ്ടെ ചികിത്സയും പൊരുത്തപ്പെടാൻ 5 ദിവസവും 60 ദിവസത്തെ ബെഡ് റെസ്റ്റും ഉള്പ്പെടുന്നു.