ഇത് കന്യാസ്ത്രീയുടെയും വികാരിയച്ചന്‍റെയും അപൂർവ്വ സുന്ദര പ്രണയകഥ
അന്തർദേശീയ മാധ്യമമായ ബീ ബീ സീ ഒരു കന്യാസ്ത്രീയുടെയും വികാരിയച്ചന്റെയും അപ്പോര്‍വ്വ സുന്ദര പ്രണയ കഥയെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. സിസ്റ്റർ മേരി എലിസബത്തും ഫാദർ റോബർട്ടുമാണ് നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനോടുവില്‍ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്.
19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മേരി ദൈവത്തിൻറെ ദാസിയാകാനുള്ള ജീവിതം തെരഞ്ഞെടുക്കുന്നത്. ലങ്കാഷയറിലെ പ്രസ്റ്റണിലെ ഒരു കോൺവെന്റിലാണ് ഇവർ സേവനം അനുഷ്ഠിച്ചു പോരുന്നത്. ഓക്സ്ഫോർഡിൽ നിന്നുള്ള സന്യാസിയായിരുന്നു റോബർട്ട്. ഒരു ഔദ്യോഗിക പരിപാടിക്കിടെ കോൺവെന്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടു മുട്ടുന്നത്.
ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും അനുരക്തനായി. അന്ന് തന്റേയും ഫാദറിന്റെയും തോളുകൾ തമ്മിൽ ഉരസി എന്നും എന്തോ ഒരു പ്രത്യേക അടുപ്പം അപ്പോള്‍ തന്നെ തനിക്ക് ഫാദറിനോട് തോന്നിയെന്നും സിസ്റ്റർ പറയുന്നു. അന്ന് ഇരുവരും പിരിഞ്ഞു.
എന്നാല്‍ കൃത്യം ഒരാഴ്ച കഴിഞ്ഞ് റോബർട്ട് എലിസബത്തിന് ഒരു കത്തെഴുതി. ആ കത്ത് വായിച്ചു എലിസബത്ത് ശെരിക്കും ഞെട്ടിപ്പോയി. വൈദിക ജീവിതം അവസാനിപ്പിച്ച് തന്നെ വിവാഹം കഴിക്കാമോ എന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. അത് കണ്ടപ്പോൾ എന്തു പറയണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു തനിക്കെന്ന് എലിസബത്ത് പറയുന്നു. പരസ്പരം ഒന്ന് കണ്ടു എന്നതിനപ്പുറം ഒരു പരിചയമില്ലാത്ത ഒരാൾ ഇങ്ങനെ ഒരു കത്ത് എഴുതിയപ്പോൾ വല്ലാത്ത അത്ഭുതമാണ് തോന്നിയതെന്ന് എലിസബത്ത് പറയുന്നു. രണ്ടാളും ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചു.
പിന്നീട് അവർ രണ്ടുപേരും പൗരോഹിത്യ ജീവിതം അവസാനിപ്പിച്ചവർ എഴുതിയ പുസ്തകങ്ങൾ വായിച്ചു. ഇതിനിടയിൽ രഹസ്യമായി പ്രണയം തുടർന്നു. ഒടുവിൽ നീണ്ട ഏഴ് വർഷത്തിനു ശേഷം അവർ വിവാഹിതരാവുക ആയിരുന്നു.