വരൻ നൽകിയ സർപ്രൈസ് കണ്ട് വധു ഞെട്ടി; വിവാഹ ദിനത്തിലെ വധൂ വരന്‍മാരുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

ഇന്ന് സമൂഹ മാധ്യമത്തിൽ വിവാഹ ദിനത്തിലെ വീഡിയോകൾ വളരെ വേഗം തന്നെ വൈറലാകാറുണ്ട്. വിവാഹ ചടങ്ങിനോടു അനുബന്ധിച്ചു വധുവും വരനും ഒരുമിച്ചുള്ള നൃത്തം , അതുപോലെ തന്നെ  വധൂ വരന്മാർക്ക് വേണ്ടി അവരുടെ സുഹൃത്തുക്കള്‍ ഒരുക്കുന്ന സർപ്രൈസുകൾ ഇതൊക്കെ ഇത്തരം വീഡിയോകളുടെ ഭാഗമാണ് . അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നത് . പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വരാനാണ് വധുവിന് ഒരു സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്. വരന്‍ നൽകിയ ഒരു സർപ്രൈസ് ആണ് ഈ വീഡിയോയിൽ ഉള്ളത്.

wedding surprice
വരൻ നൽകിയ സർപ്രൈസ് കണ്ട് വധു ഞെട്ടി; വിവാഹ ദിനത്തിലെ വധൂ വരന്‍മാരുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ 1

ഇതിലെ  വരൻ ഒരു ചിത്രകാരനാണ് . വരൻ ക്യാൻവാസിൽ നോക്കി നിന്നു പെയിൻറ് ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത് . പക്ഷേ എന്താണ് വരയ്ക്കുന്നത് എന്നു വ്യക്തമല്ല . സംഭവം എന്താണ് എന്നു മനസ്സിലാകാതെ വധു നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്താണ് പെയിൻറ് ചെയ്യുന്നത് വരെ ആര്‍ക്കും ഒന്നും വ്യക്തമാകുന്നില്ല.

വളരെ ആകാംഷയോടെയാണ് വരൻ വരയ്ക്കുന്നത് എന്താണെന്ന് അറിയാതെ എല്ലാവരും നോക്കിയിരിക്കുന്നത് . ചിത്രം വരച്ചു കഴിഞ്ഞ് തല തിരിച്ചു വയ്ക്കുമ്പോഴാണ് യഥാർത്ഥമായി അത് എന്താണ് എന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നത്. വരൻ വരച്ചത് വധുവിന്റെ ചിത്രമാണ് എന്ന് അപ്പോഴാണ് അവിടെ കൂടി നിന്നവരും വധുവും ഉള്‍പ്പടെ മനസ്സിലാക്കുന്നത്. തുടര്‍ന്നു സന്തോഷത്താൽ സ്ഥപ്തയായി ഇരിക്കുന്ന വധുവിനെയും  ദൃശ്യങ്ങളിൽ കാണാം. ഏതായലും ഈ വീഡിയോ സമൂഹ മാധ്യമത്തിൽ വളരെ വേഗം തന്നെ വൈറലായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button