സൂക്ഷിച്ചു നോക്കണ്ട, സിംഹമല്ല, ഇത് നായ തന്നെ; 20 കോടി പറഞ്ഞിട്ടും വിട്ടുകൊടുക്കാത്ത അപൂർവ്വ നായ ഇവിടെയുണ്ട്
ആദ്യം കാണുമ്പോള്‍ നായയാണോ അതോ സിംഹമാണോ എന്ന് സംശയം തോന്നുന്ന പലരും ഉണ്ടായേക്കാം. ആദ്യ കാഴ്ചയിൽ ഉണ്ടാകുന്ന അമ്പരപ്പ് കുറച്ചു കഴിയുമ്പോൾ കൗതുകത്തിന് വഴിമാറും. സമൂഹ മാധ്യമത്തിൽ വൈറലായി മാറുന്ന ഈ നായ ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തു മൃഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കൊക്കാസിൻ ഷെപ്പേർഡ് എന്നാണ് ഈ ഇനത്തിന്റെ പേര്. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്റെ അധ്യക്ഷനായ സതീഷാണ് ഇതിന്റെ ഉടമസ്ഥൻ. ഈ നായിക്ക് വേണ്ടി ഏറ്റവും ഒടുവിൽ ലഭിച്ച വാഗ്ദാനം 20 കോടിയാണ്. എന്നാൽ ഇതിനെ വിൽക്കാൻ അദ്ദേഹം തയ്യാറല്ല.
സതീഷ് തന്റെ ഓമന നായക്ക് പേരിട്ടിരിക്കുന്നത് ഹൈദർ എന്നാണ്. ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇവന് ഇപ്പോൾ നൂറു കിലോയാണ് തൂക്കം ഉള്ളത്. അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന നായ ആയതുകൊണ്ടാണ് 20 കോടി രൂപവരെ ആളുകൾ ഇതിന് നൽകാൻ തയ്യാറാക്കുന്നത്. എന്നാല്‍ പണത്തിനെക്കാള്‍ പതിന്‍മടങ്ങു വിലമതിക്കുന്നതാണ് തനിക്ക് ഹൈദർ എന്ന് സതീഷ് പറയുകയുന്നു.
ഹൈദറിന്റെ ചില പ്രത്യേകതകൾ കേട്ടാൽ നിങ്ങൾ അമ്പരന്നേക്കാം. രണ്ട് ലിറ്ററിന്റെ പെപ്സി ബോട്ടിലിനേക്കാൾ നീളമുണ്ട് ഇവയുടെ കാലുകൾക്ക്. തോളിന് 34 ഇഞ്ച് ആണ് നീളം. ഒരു വലിയ പെൺ സിംഹത്തിന്റെ അത്ര വലിപ്പം ഹൈദറിന് ഉണ്ട്. സതീഷ് താമസിക്കുന്നത് ബാംഗ്ലൂരിലാണ്, സതീഷിന്റെ വീട്ടിൽ തന്നെയാണ് ഹൈദറും താമസിക്കുന്നത്. ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമേ ഇത്തരത്തിലുള്ള നായകൾ ഉള്ളൂ എന്നാണ് വിവരം.