വർഷങ്ങളായുള്ള സൈബർ ആക്രമണത്തിൽ പൊറുതി മുട്ടി പെൺകുട്ടി; ഒടുവിൽ അവൾ അറിഞ്ഞു, ഇതിന് പിന്നിൽ സ്വന്തം അമ്മ

 കഴിഞ്ഞ ഏതാനും വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന സൈബർ ആക്രമണം അവസാനിച്ച സന്തോഷത്തിലാണ് ഈ പെൺകുട്ടി. ആ സന്തോഷത്തിനിടയിലും അവളെ വേദനിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സ്വന്തം അമ്മയായിരുന്നു എന്ന സത്യം ഇപ്പോഴും അവൾക്ക് ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വാഷിംഗ്ടൺ സ്വദേശിനിയായ കെന്ദ്ര ഗെയിൽ ലിക്കാരി എന്ന സ്ത്രീയാണ് സ്വന്തം മകളുടെ നേർക്ക് സൈബർ ആക്രമണം അഴിച്ചു വിടുന്നതിന് ചുക്കാൻ പിടിച്ചത്.

cyber attack
വർഷങ്ങളായുള്ള സൈബർ ആക്രമണത്തിൽ പൊറുതി മുട്ടി പെൺകുട്ടി; ഒടുവിൽ അവൾ അറിഞ്ഞു, ഇതിന് പിന്നിൽ സ്വന്തം അമ്മ 1

ഒരു വർഷം നീണ്ട അന്വേഷണത്തിനോടുവിലാണ് പെൺകുട്ടിയുടെ അമ്മ പോലീസ് പിടിയിലായത്. മെസ്സേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കുന്നതിന് ഗെയിൽ വീ പി എൻ കണക്ഷൻ ഉപയോഗിച്ചുകൊണ്ടാണ് മെസ്സേജ് അയച്ചത്.
പെൺകുട്ടിയുടെ അതേ പ്രായത്തിലുള്ള ആളാണ് എന്ന് തോന്നിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾ ഉപയോഗിക്കുന്ന ഭാഷയിൽ ആയിരുന്നു ഇവരുടെ മെസ്സേജുകൾ എല്ലാം തന്നെ . എന്നാൽ അതിവിദഗ്ധമായ അന്വേഷണത്തിലൂടെ ഇവരെ പോലീസ് കൊടുക്കുകയായിരുന്നു.

ആദ്യമായി മെസ്സേജ് വന്നപ്പോൾ ഈ വിവരം മകൾ ആദ്യം പറഞ്ഞത് അമ്മയോട് ആയിരുന്നു. അപ്പോള്‍ താൻ ഒപ്പമുണ്ട് എന്ന് പറഞ്ഞു  ഇവര്‍ മകളെ വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടി സ്കൂളിൽ എത്തി പരാതി നൽകി. സ്കൂൾ അധികൃതർ പോലീസിനെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മെസ്സേജുകൾ എല്ലാം അയച്ചതിന് പിന്നിൽ സ്വന്തം അമ്മ തന്നെയാണ് എന്ന് കണ്ടെത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പിന്നീട് 5000 ഡോളർ ജാമ്യത്തിന് ഇവരെ വിട്ടയക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button