ഈ വർഷം വരാനിരിക്കുന്ന സാങ്കേതികവിദ്യകൾ നിങ്ങളെ ഞെട്ടിച്ചേക്കാം; ശാസ്ത്രം പുതിയ കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുന്നു

ആദ്യ കാഴ്ചയില്‍ റോബോട്ട് ആണോ മനുഷ്യനാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അത്രത്തോളം മനുഷ്യനുമായി രൂപ സാദൃശ്യമുള്ള റോബോട്ടുകൾ ഈ വർഷം വിപണിയിലെത്തും എന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഒരു ഫംഗ്ഷനിൽ അതിഥികളെ സ്വീകരിക്കുന്നതിനും ഹോട്ടലുകളിലും ബാറുകളിലും മദ്യവും ഭക്ഷണവും വിളമ്പുന്നതിനും മനുഷ്യന് സമാനമായ റോബോട്ടുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമാത്രമല്ല ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ പോലെ മുതിർന്നവർക്ക് സുഹൃത്തുക്കളായി ഉണ്ടാകുന്ന റോബോട്ടുകളും ഉണ്ടായേക്കാം എന്നാണ് ഗവേഷകർ പറയുന്നത്.

house robot 1
ഈ വർഷം വരാനിരിക്കുന്ന സാങ്കേതികവിദ്യകൾ നിങ്ങളെ ഞെട്ടിച്ചേക്കാം; ശാസ്ത്രം പുതിയ കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുന്നു 1

ഹ്യൂമനോയിഡ് റോബോട്ടുകൾ വീടുകളുടെ ഉള്ളിൽ മനുഷ്യൻറെ സന്തതസഹചാരികമായി മാറുന്ന കാലം വിദൂരമല്ല. മുതിർന്നവർക്ക് ഒരു സുഹൃത്തിനെ പോലെ വീടിനുള്ളിൽ വഴികാട്ടുന്ന ഹൂമനോയിട് റോബോട്ടുകൾ എത്തിക്കുന്നതിനാണ് ടെസ്ലയുടെ മേധാവി ഇലോൺ മാസ്ക് ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് കുറഞ്ഞത് അഞ്ച് വർഷം എങ്കിലും സമയം എടുക്കും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം മെറ്റാവേഴ്സ് എന്ന പുതിയ സാങ്കേതികവിദ്യ വർഷം അത്ഭുതം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിൻറെ ഭാഗമായി കൂടുതൽ മികവുള്ള ഇൻറർനെറ്റ് അനുഭവം ഈ വർഷം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതുമൂലം ഓൺലൈൻ ഇടപാടുകൾ കൂടുതൽ അർത്ഥവത്താകും. ഇതിന് നമ്മുടെ യഥാർത്ഥ ജീവിതവുമായി വലിയ ബന്ധമായിരിക്കും ഉണ്ടാവുക.

ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ ട്രില്യൻ മടങ്ങ് ശക്തി കൂടിയ കമ്പ്യൂട്ടറുകൾ അധികം വൈകാതെ വിപണിന്യിലിറങ്ങും. ക്വാണ്ടം കമ്പ്യൂട്ടിംഗ് ഇതിന്റെ ഭാഗമാണ്. ഇപ്പോൾ നിലവിലുള്ള എൻക്രിപ്ഷനുകൾ തകർത്തെറിയാൻ ഇതിന് കഴിയും. ഏതെങ്കിലും ഒരു രാജ്യം ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ കരുത്ത് നേടിയാൽ അത് മറ്റു രാജ്യങ്ങൾക്ക് കടുത്ത ഭീഷണിയായി മാറിയേക്കാം.

മറ്റൊന്ന് നാനോ ടെക്നോളജിയാണ്. ഇത് പുതിയ വസ്തുക്കളെ തന്നെ സൃഷ്ടിച്ചേക്കാം. ഇന്നോളം നമ്മൾ കണ്ടിട്ടില്ലാത്ത പലതും ഇതിൻറെ ഭാഗമായി പുറത്തു വന്നേക്കാം. കൂടാതെ എഡിറ്റ് ചെയ്യാൻ കഴിയുന്ന ജീൻ എഡിറ്റിംഗ് സാങ്കേതിവ്യ  പുതിയ ഘട്ടത്തിലേക്ക് കടക്കും. ഒരു മനുഷ്യൻറെ കണ്ണ് മുടിയുടെ നിറം രൂപം എന്നിവ നിശ്ചയിക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട പുതിയ ചുവടുവെപ്പുകൾ ഈ വർഷം ഉണ്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button