മറ്റേതൊരു ദമ്പതികളെയും പോലെ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാകുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് സ്വവർഗ ദമ്പതികൾ
ആദിത്യ മധുരാജ് , അമിത് ഷാ എന്നിവര്‍ സ്വവർഗ ദമ്പതികളാണ്. മൂന്നു വർഷം മുൻപായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. അന്ന് അത് വലിയ വാർത്തയായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ വേഷം അണിഞ്ഞ് രണ്ട് ഇന്ത്യൻ യുവാക്കൾ വിവാഹിതരായത് സമൂഹ മാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇവരുടെ വിവാഹം നടന്നത് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ വച്ചാണ്. തുടർന്ന് വളരെ സന്തോഷകരമായ ജീവിതം നയിച്ചു വരികയാണ് ഇരുവരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം സമൂഹ മാധ്യത്തിലൂടെ പങ്കു വെച്ചിരിക്കുകയാണ് അവർ.
തങ്ങൾക്ക് ഒരു കുട്ടി ഉണ്ടാകുന്നു എന്നാണ് ഇവർ ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. എല്ലാ ദമ്പതികളെയും പോലെ കുട്ടികൾക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് തങ്ങള്‍. ഒരിയ്ക്കലും സ്വവർഗ രക്ഷിതാക്കൾ ആയല്ല മറ്റേതൊരു ദമ്പതികളെയും പോലെ ആയിരിക്കും തങ്ങൾ എന്ന് അവർ ഫോളോവേഴ്സിനെ അറിയിച്ചു.
ഗുജറാത്തി കുടുംബത്തിൽ ജനിച്ചു അമേരിക്കയിൽ സ്ഥിര താമസമായ അമിത്ഷായും തെലുങ്ക് കുടുംബത്തിൽ പിറന്നു ന്യൂഡൽഹിയിൽ താമസിച്ചിരുന്ന ആദ്യത്യ മധുരരാജുവും 2010ലാന് വിവാഹിതരാകുന്നത്. രണ്ടു പേരും ഒരു പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ഒരു ബാറില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് രണ്ടു പേരും വളർന്നത് എങ്കിലും ഒരേ താല്പര്യങ്ങളും അഭിരുചികളുമാണ് തങ്ങളെ ഒരുമിപ്പിച്ചത് എന്ന് ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്.