ഇനി സ്കൂട്ടർ ഓടിക്കാൻ ബാലൻസ് വേണ്ട; മറിയാത്ത സ്കൂട്ടറുമായി ഇന്ത്യൻ കമ്പനി

ലോകത്തിലെ തന്നെ ആദ്യത്തെ ഓട്ടോ ബാലൻസിംഗ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ കമ്പനി . ലോകത്ത് തന്നെ ഇത് വളരെ വ്യത്യസ്ഥമായ ഒരു ആശയമാണെന്ന് കമ്പനി അവകാശപ്പെടുന്നു.  മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര നിർമ്മാണ സ്റ്റാർട്ടർ കമ്പനിയായ ലിബർ മൊബിലിറ്റി ആണ് ഈ വ്യത്യസ്തമായ ആശയത്തിന് നേതൃത്വം വഹിച്ചിരിക്കുന്നത്. 2023ലെ ഓട്ടോ എക്സ്പോയിൽ ആയിരിക്കും ഈ സ്കൂട്ടർ കമ്പനി ആദ്യമായി അവതരിപ്പിക്കാൻ പോകുന്നത്.

balance schooter 1 1 1
ഇനി സ്കൂട്ടർ ഓടിക്കാൻ ബാലൻസ് വേണ്ട; മറിയാത്ത സ്കൂട്ടറുമായി ഇന്ത്യൻ കമ്പനി 1

2023 അവസാനത്തോടു കൂടി വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന ഈ സ്കൂട്ടറിന് ഇരുവശത്തു നിന്നും തങ്ങി നിര്‍ത്തുന്ന സ്റ്റന്‍റുകളുടെയോ സെൻട്രൽ സ്റ്റാന്‍റുക ളുടെയോ യാതൊരു സഹായവുമില്ലാതെ സ്വയം ബാലൻസ് ചെയ്യാൻ കഴിയും എന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ടുതന്നെ ഈ വാഹനം മറിയാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഈ ഓട്ടോ ബാലൻസിംഗ് സ്കൂട്ടറിന്റെ പേര് എന്താണെന്ന് ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. നിരവധി ഫീച്ചറുകൾ ഈ ഇലക്ട്രിക് സ്കൂട്ടറിന് ഉണ്ടെന്ന് കമ്പനി പറയുന്നു .

സ്കൂട്ടറിന് ടെലിസ്കോപ്പിക് സസ്പെൻഷൻ ആണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൂടുതൽ സാങ്കേതിക വിദ്യയും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. സാധാരണ സ്കൂട്ടറിനേക്കാൾ മികച്ച റൈഡർ സുഖം ഈ സ്കൂട്ടറിന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് കൂടാതെ ഈ സ്കൂട്ടറിന് നിരവധി പ്രത്യേകതകള്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.വളരെ വിശാലമായ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ,  പിന്നിൽ ഗ്രാന്‍ബ് റയിൽ , എൽ ഇ ഡി ലൈറ്റ്,  എന്നിവയും ഈ സ്കൂട്ടറിന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button