ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ഭയപ്പെടേണ്ട സാഹചര്യം ഇല്ല; പക്ഷേ ഒരു മേധാവിത്വവും ആകാശപ്പെടരുത്; ശ്രേഷ്ഠമായ മതം ഹിന്ദുമതമാണ്; എൽജി ബി ടി ക്യു വിഭാഗങ്ങളെ പരിഗണിക്കണം; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
കഴിഞ്ഞ ദിവസം ആർ എസ് മേധാവി മോഹൻ ഭാഗവത് സംഘപരിവാർ മുഖപത്രമായ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി. എൽജിബിടിക്യൂ വിഭാഗത്തിൽ പെട്ടവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്ക് ഈ സമൂഹത്തിൽ ഒരു ഇടം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ മുസ്ലിങ്ങൾക്കു ഒരുതരത്തിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ല. അത്തരമൊരു സ്ഥിതി വിശേഷം ഇപ്പോൾ രാജ്യത്ത് നിലവിലില്ല. എന്നാല്‍ മുസ്ലീങ്ങൾ ഒരു തരത്തിലുമുള്ള മേധാവിത്വവും അവകാശപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഈ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
എൽ ജി ബി ടി ക്യു വിഭാഗത്തിൽ പെടുന്ന സ്വഭാവസവിശേഷതകൾ ഉള്ളവർ എല്ലാകാലത്തും രാജ്യത്ത് ഉണ്ട്. മനുഷ്യർ ഉണ്ടായ കാലം മുതൽ തന്നെ അത്തരക്കാർ ഇവിടെ ഉള്ളതാണ്. അവരുടേത് തികച്ചും ജീവ ശാസ്ത്രപരമായ പ്രത്യേകതയാണ്. അവരുടെ ജീവിത രീതി ആ വിധത്തില്‍ ഉള്ളതാണ്. അവര്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ഉണ്ടാകണമെന്നും അവർ സമൂഹത്തിൻറെ ഭാഗമാകണം എന്നുമാണ് ആഗ്രഹിക്കുന്നത്.
അതുപോലെതന്നെ ഇന്ത്യയിൽ മുസ്ലീങ്ങളെ സംബന്ധിച്ച് ഭയപ്പെടാൻ ഒന്നുമില്ല. എന്ന് കരുതി അവർ രാജ്യത്തിന്‍റെ മേധാവിത്വം അവകാശപ്പെടാൻ പാടില്ല. ഹിന്ദുസ്ഥാൻ എന്നും ഹിന്ദുസ്ഥാനായി തന്നെ നിലനിൽക്കും. മുസ്ലീങ്ങളെ സംബന്ധിച്ച് ഒരു അപകടവും ഇവിടെ ഉണ്ടാകില്ല. അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാനാണ് ആഗ്രഹമെങ്കിൽ അങ്ങനെയാകാം. അതല്ല അവർക്ക് അവരുടെ മുൻഗാമികളുടെ വിശ്വാസത്തിലേക്ക് തിരികെ പോകാൻ ആണെങ്കിൽ അതും വ്യക്തിപരമായ ഇഷ്ടമാണ്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെ സംബന്ധിച്ച് ഒരു നിർബന്ധവുമില്ല.
എന്നാൽ ശ്രേഷ്ഠമായ മതം ഹിന്ദുമതമാണ്. ഹിന്ദുമതമാണ് ഒരുകാലത്ത് ഇന്ത്യയെ ഭരിച്ചിരുന്നത് അവർ വീണ്ടും ഭരിക്കുക തന്നെ ചെയ്യും. ഹിന്ദുമതത്തിന്റെതാണ് ശരിയായ വഴി. അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.