രാഖി ഇനി മുതൽ ഫാത്തിമ ദുരാനി; ചിത്രങ്ങൾ പുറത്തു വിട്ട് രാഖി സാവന്ത്; ഇത് ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ വിവാഹം

അറിയപ്പെടുന്ന നടിയും നടത്തകിയുമായ രാഖി സാവന്തും ആദിൽ ഖാൻ ദുരാനിയുമായുള്ള വിവാഹം കഴിഞ്ഞതായി വാർത്ത. വിവാഹത്തിനു ശേഷം രാഖി തന്റെ പേര് മാറ്റി ഫാത്തിമ എന്നാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് ഒരു ദേശീയ മാധ്യമം അടുത്തിടെ പുറത്തു വിടുകയുണ്ടായി. ഇതിൽ ഫാത്തിമ എന്ന പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെയാണ് താരം പേര് മാറ്റി എന്ന അഭ്യൂഹം ശക്തമായത്.

fathima 2
രാഖി ഇനി മുതൽ ഫാത്തിമ ദുരാനി; ചിത്രങ്ങൾ പുറത്തു വിട്ട് രാഖി സാവന്ത്; ഇത് ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ വിവാഹം 1

രാഖിയും രാഖിയുടെ പ്രണയങ്ങളും എപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയില്‍ ആയിരുന്നു ഒരു പ്രവാസിയുമായുള്ള രാഖിയുടെ ആദ്യത്തെ വിവാഹം നടന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇവരുടെ വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തയും പുറത്തു വന്നു.

കഴിഞ്ഞ ദിവസമാണ് രാഖിയും ആദിലും രജിസ്റ്റർ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും രേഖകളും സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങളിൽ അടക്കം ഈ വാര്ത്ത  വലിയ പ്രാധാന്യത്തോടെ വരികയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ഇരുവരും വിവാഹ മോചനം നേടിയ വാര്ത്ത പുറത്തു വന്നു. കഴിഞ്ഞ ദിവസമാണ് രാഖിയും ആദിലും രജിസ്റ്റർ വിവാഹം ചെയ്തു എന്ന വാർത്ത സമൂഹ മാധ്യത്തിലൂടെ പ്രചരിച്ചത്.

മൈസൂർ സ്വദേശിയായ ആദിലും രാഖിയുമായി കുറച്ചു മാസങ്ങളായി പ്രണയത്തിലായിരുന്നു. ഒരു പുരസ്കാര ചടങ്ങിൽ വെച്ച് രാഖി ആദിലിനെ വീഡിയോ കോൾ ചെയ്തു ആരാധകരെ പരിചയപ്പെടുത്തിയിരുന്നു. 43 കാരിയായ രാഖിയെക്കാൾ ആറ് വയസ്സിന് ഇളയതാണ് ആദിൽ.

അതേസമയം തന്റെ വസ്ത്രധാരണ രീതി ആദിലിന്റെ കുടുംബത്തിലുള്ളവർക്ക് ഇഷ്ടമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന്  മുൻപൊരിക്കൽ രാഖി പറഞ്ഞിട്ടുണ്ട്. എന്നാൽ ആദിലിന്റെ  കുടുംബം തന്നെ അംഗീകരിക്കും എന്ന പ്രതീക്ഷയുണ്ടെന്ന് ഒരു അഭിമുഖത്തിൽ രാഖി പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button