പത്തുലക്ഷം ടൺ റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കാൻ ഒരുങ്ങുന്നു; ഭീതിയില്‍ അയല്‍രാജ്യങ്ങള്‍; എന്ത് സംഭവിക്കുമെന്നറിയാതെ ലോകം

തകർന്നു പോയ ഫുകുഷിമ ആണവോര്‍ജ്ജ പ്ലാന്റിൽ നിന്നും 10 ലക്ഷം മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ തയ്യാറെടുക്കുകയാണ് ജപ്പാൻ. നിരവധി ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ട് തന്നെ ഈ ജലത്തിൽ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിധ്യം അപകടകരമായ വിധത്തിൽ ഇല്ല എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഈ വർഷം വേനൽക്കാലത്തോ വസന്തകാലത്തോ ആകും ഈ ജലം കടലിലേക്ക് ഒഴുക്കുക എന്നാണ് വിവരം.

nuclear reactor
പത്തുലക്ഷം ടൺ റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കാൻ ഒരുങ്ങുന്നു; ഭീതിയില്‍ അയല്‍രാജ്യങ്ങള്‍; എന്ത് സംഭവിക്കുമെന്നറിയാതെ ലോകം 1

ഉപ്പു വെള്ളം,  ഭൂഗർഭ ജലം,  റിയാക്ടറുകളെ തണുപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം , എന്നിങ്ങനെ ഒരു ദിവസം 100 ക്യൂബിക് മീറ്റർ മലിന ജലമാണ് ആണവ പ്ലാന്റിൽ  ഉല്പാദിപ്പിക്കപ്പെടുന്നത്. ഇങ്ങനെ ഉല്പ്പാദിക്കപ്പെടുന്ന ജലം പിന്നീട് ഫിൽറ്റർ ചെയ്തതിനു ശേഷം വലിയ ടാങ്കുകൾ സൂക്ഷിക്കും. ഇത്തരത്തിൽ സൂക്ഷിച്ച 13 ലക്ഷം ക്യുബിക് മീറ്റർ ജലം ആണ്  ഇപ്പോൾ ഫുക്കുഷിമ ആണവ നിലയത്തില്‍ ഉള്ളത്. ഈ ആണവ നിലയത്തിന്റെ സംഭരണ ശേഷി പൂർത്തിയായ സാഹചര്യത്തിലാണ് ഇത് കടലിലേക്ക് ഒഴുക്കാൻ പദ്ധതിയിടുന്നത്. ഈ ജലത്തിലുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ ശുദ്ധീകരണ വേളയിൽ തന്നെ നീക്കം ചെയ്യപ്പെടുന്നുണ്ട് എങ്കിലും ഇതിലുള്ള ട്രിറ്റിയത്തിൻ്റെ  അളവ് വളരെ കൂടുതലാണ്. ഇതിന്‍റെ കാരണം ട്രിറ്റിയം ജലത്തില്‍ നിന്നും വേർതിരിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ് എന്നത് തന്നെ. അളവിൽ അധികമാകുമ്പോൾ മാത്രമേ ഇത് മനുഷ്യനു ദോഷകരമായി ബാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഈ മലിന ജലം കടലിൽ തള്ളുന്നതില്‍ ദോഷകരമായി ഒന്നുമില്ല എന്നാണ് ഇന്റർനാഷണൽ അറ്റോമിക് ഏജൻസി അറിയിച്ചിട്ടുള്ളത്. എങ്കിലും അയൽ രാജ്യങ്ങളിൽ കടുത്ത ഭീതി നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button