മരിക്കുന്നെങ്കിൽ മരിക്കട്ടെ; പക്ഷേ ചികിത്സ വേണ്ട; ക്യാൻസറാണെന്നറിഞ്ഞ് സഞ്ജയ് പറഞ്ഞതിങ്ങനെ
ഹിന്ദി സിനിമാ ലോകത്തെ സൂപ്പർ താരമാണ് സഞ്ജയ് ദത്ത്. കെജിഎഫ് 2ന്റെ ഷൂട്ടിങ്ങിനിടയാണ് താരത്തിന് ശ്വാസകോശത്തിൽ കാൻസർ ബാധിച്ച വിവരം അറിയുന്നത്. പിന്നീട് വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ഈ രോഗത്തെ അതിജീവിക്കുകയായിരുന്നു.
എന്നാൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സ നടത്താൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നതിനിടെ കാണാൻ എത്തിയ സഹോദരിയോടാണ് ചികിത്സ വേണ്ട എന്ന കാര്യം അദ്ദേഹം അറിയിച്ചത്. താരത്തിന്റെ അമ്മയും ഭാര്യയും മരണപ്പെട്ടത് ക്യാൻസർ രോഗം വന്നാണ്. അതുകൊണ്ടാണ് തനിക്ക് കീമോ എടുക്കേണ്ട എന്ന് സഞ്ജയ് ദത്ത് പറഞ്ഞത്.
ആ സമയത്ത് സഞ്ജയ് ദത്ത് ശക്തമായ പുറംവേദന അനുഭവിച്ചിരുന്നു. ചൂടുവെച്ചും ചില വേദന സംഹാരികൾ കഴിച്ചുമാണ് അദ്ദേഹം ജീവിതം മുന്നോട്ടു തള്ളി നീക്കിയത്. എന്നാൽ പെട്ടന്ന് ഒരു ദിവസം ശ്വാസം എടുക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്ന് ക്യാൻസർ ആണ് എന്ന വിവരം കൃത്യമായി അദ്ദേഹത്തിനോട് പറഞ്ഞിട്ടില്ലായിരുന്നു. അപ്പോൾ ആശുപത്രിയിൽ അദ്ദേഹത്തിൻറെ ഒപ്പം അടുത്ത ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. അദ്ദേഹം തനിച്ചായിരുന്നു. ഈ സമയത്താണ് ഡോക്ടർ അദ്ദേഹത്തോട് ക്യാൻസർ ആണ് എന്ന വിവരം പറയുന്നത്. അപ്പോൾ ഭാര്യ ദുബായിലായിരുന്നു. സഹോദരി പ്രിയ പിന്നീടാണ് എത്തുന്നത്. കുടുംബത്തിലുള്ളവർക്ക് ക്യാൻസർ വന്നിട്ടുണ്ട്. സഞ്ചയ് ദത്തിന്റെ അമ്മ ക്യാൻസർ ബാധിച്ചാണ് മരിച്ചത്. ആദ്യ ഭാര്യ റിച്ചാ ശർമയും ബ്രെയിൻ ക്യാൻസർ പിടിപെട്ടാണ് മരണപ്പെട്ടത്. അതുകൊണ്ടുതന്നെ താൻ കീമോതെറാപ്പി എടുക്കില്ല എന്നാണ് ആദ്യം സഞ്ചയ് ആദ്യം പറഞ്ഞത്.
മരിക്കുമെന്നാണ് വിധിയെങ്കിൽ അങ്ങനെ സംഭവിക്കും. അതുകൊണ്ട് ഒരു ചികിത്സയും വേണ്ട എന്നായിരുന്നു ആദ്യത്തെ പ്രതികരണം. പിന്നീട് ഭാര്യ മാന്യത ദുബായിൽ നിന്നും എത്തി. രണ്ട് സഹോദരിമാരും പിന്തുണയുമായി എത്തിയതോടെയാണ് അദ്ദേഹം ചികിത്സ സ്വീകരിക്കാൻ തയ്യാറായത്.