വിസ ലഭിക്കാൻ ഒപ്പം കിടക്കണം; ഇന്ത്യക്കും മോദിക്കുമെതിരെ മോശമായി എഴുതണം; പാകിസ്ഥാൻ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍; പരാതിയുമായി ഇന്ത്യൻ യുവതി
വിസ ലഭിക്കണമെങ്കിൽ തന്റെ ഒപ്പം കിടക്കണമെന്ന പാക്കിസ്ഥാൻ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി ഇന്ത്യൻ വനിത. പഞ്ചാബി സർവകലാശാലയിലെ പ്രൊഫസറാണ് പരാതിയുമായി രംഗത്ത് വന്നത്. ഒരു പാകിസ്ഥാൻ സർവകലാശാലയിൽ ക്ലാസ് എടുക്കുന്നതിന് വേണ്ടി ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർ വിസയ്ക്ക് അപേക്ഷിച്ചത്. അപ്പോഴാണ് കിടക്ക പങ്കിടണമെന്നും ഇന്ത്യയ്ക്കും മോദിക്കും എതിരെ മോശമായി എഴുതണമെന്നുമുള്ള ആവശ്യം ഉദ്യോഗസ്ഥര്‍ മുന്നോട്ടു വച്ചത്. ആസിഫ്, താഹിര്‍ അബ്ബാസ് എന്നീ ഉദ്യോഗസ്ഥരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു.
വിസ വേണമെന്ന ആവശ്യവുമായി ജൂണിലാണ് വനിത പാക് ഹൈ കമ്മീഷനിൽ എത്തിയത്. അപ്പോൾ അവർ കാരണം തിരക്കി. വിവരം പറഞ്ഞപ്പോൾ വാഹിതയാണോ എന്ന് ചോദിച്ചു. അല്ല എന്ന് മറുപടി പറഞ്ഞപ്പോൾ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നത് എങ്ങനെയാണ് എന്നായി ചോദ്യങ്ങൾ. താൻ മുറിയിൽ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചപ്പോൾ കയ്യിൽ പിടിച്ച് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ അയാൾ ആവർത്തിച്ചുവെന്ന് യുവതി പറയുന്നു. അയാളുടെ ലൈംഗിക ഉദ്ദേശം നടക്കില്ല എന്ന് മനസ്സിലായതോടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെ കുറിച്ചും മറ്റും സംസാരിച്ചു. ഒടുവിൽ താന്‍ ആ ഓഫീസിൽ നിന്ന് പുറത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷം ഇതേ ഉദ്യോഗസ്ഥരിൽ നിന്നും whatsapp സന്ദേശങ്ങൾ വന്നു. മോദിക്കെതിരെ ലേഖനം എഴുതിയാൽ പണം തരാം എന്നതായിരുന്നു അവരുടെ വാഗ്ദാനം. ഉദ്യോഗസ്ഥരുടെ ഒപ്പം കിടക്ക പങ്കിട്ടാൽ വിസ നൽകാമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു പാകിസ്ഥാന്‍ ഹൈ കമ്മീഷനിൽ പരാതി അയച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് പ്രൊഫസർ പറയുന്നു.