21 കാരിയുടെ കിടപ്പുമുറിയിൽ അന്ന് സംഭവിച്ചത്; ആശയുടെ മരണത്തിൽ ദുരൂഹതയുണ്ട്; പരാതിയുമായി നാട്ടുകാർ

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശി ആശയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ സുജയ്ക്കെതിരെ സംശയമുന്നയിച്ച് നാട്ടുകാർ രംഗത്ത് എത്തിയത്. അമ്മ സുജയുടെ പീഡനം മൂലം ആണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് നാട്ടുകാർ പറയുന്നത്.

murder case
21 കാരിയുടെ കിടപ്പുമുറിയിൽ അന്ന് സംഭവിച്ചത്; ആശയുടെ മരണത്തിൽ ദുരൂഹതയുണ്ട്; പരാതിയുമായി നാട്ടുകാർ 1

ഞായറാഴ്ച 9 മണിയോടെയാണ് ആശ വീടിനുള്ളിലെ കിടപ്പുമുറിയിൽ കയറി തീ കൊളുത്തിയത്. ആശ സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ്. സുജ ആശയെ നിരന്തരം വഴക്ക് പറയുകയും പരസ്യമായി ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ആശയോട് ആവശ്യപ്പെട്ടതായും നാട്ടുകാർ പറയുന്നു.

സുജയും ഭർത്താവും വീടിനു പുറത്തു പോയതിനുശേഷം ആണ് ആശയെ ആത്മഹത്യ ചെയ്യുന്നത്. ആശ മുറിക്കുള്ളിൽ കയറി കതകടച്ചതിനു ശേഷം തീ കൊളുത്തുകയായിരുന്നു. വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻതന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തി.  ആശയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശയുടെ മരണ ശേഷമാണ് അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത് വന്നത്. ആശ ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസവും സുജ ആശയെ  വഴക്ക് പറഞ്ഞതായി നാട്ടുകാർ പറയുന്നു.

ആശ ആത്മഹത്യ ചെയ്തതാണ് എന്ന് പറയുമ്പോൾ പോലും അമ്മയുടെ പീഡനം മൂലമാണ് ഇതിലേക്ക് നയിക്കാനുള്ള ആയ സാഹചര്യം ഉണ്ടായത് എന്നാണ് നാട്ടുകാരുടെ ആരോപണം. ആത്മഹത്യ ചെയ്ത അന്നേ ദിവസവും സുജ മകളെ അതിക്രൂരമായി മർദ്ദിച്ചതായി പറയപ്പെടുന്നു.

21 വയസ്സിനിടയിൽ അമ്മയിൽ നിന്നും ആശ കടുത്ത പീഡനമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. തൊഴിലുറപ്പ് ജോലിക്ക് പോയ ആശയെ വഴിയിൽ വച്ചും സുജ മർദ്ദിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button