പാക്കിസ്ഥാൻ തകരും; അവർ ഭിക്ഷ യാചിക്കും; മോദിയുടെ പഴയ വീഡിയോ ഇപ്പോൾ പാകിസ്ഥാനിൽ വ്യാപകമായി പ്രചരിക്കുന്നു

പാക്കിസ്ഥാനിൽ നിലവിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ അവിടുത്തെ പ്രതിപക്ഷ കക്ഷികൾ ഭരണപക്ഷത്തിന് നേരെ ആയുധമായി ഉപയോഗിക്കുന്നത് നരേന്ദ്രമോദിയുടെ ഒരു പഴയ വീഡിയോയാണ്. 2019 ല്‍ നടന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയാണ് പാക്കിസ്ഥാനെ കെട്ട് കെട്ടിക്കുമെന്നും അവർ ഭിക്ഷ യാചിക്കുമെന്നും മോദി പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ ഭരണകക്ഷിയെ വിമർശിക്കുന്നതിനു വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പാക്കിസ്ഥാന്റെ അഹങ്കാരം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അവർ ലോകരാജ്യങ്ങളുടെ മുന്നിൽ ഭിക്ഷ യാചിക്കുമെന്നും മോദി അന്ന് പറഞ്ഞിരുന്നു.  പാകിസ്ഥാൻ എന്ന രാജ്യം ഉയർത്തുന്ന ഭീഷണി എന്നന്നേക്കുമായി ഒഴിവാക്കും. ആണവായുധം അവർ കരുത്തായി ഉപയോഗിക്കുമെങ്കിൽ അതേ ആണവായുധം സ്വന്തമായി ഉള്ളവരാണ് തങ്ങൾ എന്നും മോദി ഈ വീഡിയോയിൽ പറയുന്നുണ്ട്.

modi pakistan
പാക്കിസ്ഥാൻ തകരും; അവർ ഭിക്ഷ യാചിക്കും; മോദിയുടെ പഴയ വീഡിയോ ഇപ്പോൾ പാകിസ്ഥാനിൽ വ്യാപകമായി പ്രചരിക്കുന്നു 1

നിലവിൽ പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണത്തിൽ ഇരുന്ന ഇമ്രാൻ ഖാൻ കഴിഞ്ഞ വർഷം നടന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഭരണമൊഴിയേണ്ടി വന്നിരുന്നു. അതിനുശേഷമാണ് പുതിയ അധികാര കേന്ദ്രം രാജ്യത്ത് രൂപം കൊള്ളുന്നത്. എന്നാൽ ഈ ഭരണം പിഴുതെറിയണമെന്നും പാക്കിസ്ഥാൻ ലോകരാജ്യങ്ങളുടെ മുന്നിൽ നാണം കെട്ടുവെന്നും പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്നു.

അതേസമയം രാജ്യത്ത് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത് പാക്കിസ്ഥാന്റെ തകർച്ചയ്ക്ക് പ്രധാന കാരണം സൈന്യമാണെന്നും ഈ നിലയിലേക്ക് രാജ്യം കൂപ്പുകുത്തുന്നതിലേക്ക് നയിച്ചത് ഭരണ നേതൃത്വത്തിന് മേലുള്ള സൈന്യത്തിന്റെ അനാവശ്യമായ ഇടപെടലാണ് എന്നുമാണ്. നിലവിൽ വിവിധ ലോകരാജ്യങ്ങളോട് കടം ആവശ്യപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാൻ. ഒരു ഇടക്കാല ആശ്വാസം ഉണ്ടാകും എന്നതിനപ്പുറം ഇത്തരത്തിലുള്ള വിദേശ വായ്പകൾ ഒന്നും തന്നെ രാജ്യത്തിന് ഗുണം ചെയ്യില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button