മാസ്ക് മസ്റ്റാക്കി സർക്കാർ; നിയമങ്ങള്‍ കര്‍ക്കശമാക്കി; ഇത് കേന്ദ്രത്തിന്റെ നിർണായ മുന്നറിയിപ്പ്

ഒരു ഇടവേളക്കു  ശേഷം രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണം ആവുകയും ചെയ്തേക്കാം എന്ന മുന്നറിയിപ്പു വന്നതോടെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോള്‍ . ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍ . ഒരു മാസത്തേക്കാണ് ഈ ഉത്തരവിന്‍റെ കാലാവധി നിലനില്‍ക്കുന്നത്.    അതിനു ശേഷം ഇത് പുതുക്കണോ വേണ്ടയോ എന്നു തീരുമാനിക്കും. കോവിഡ്  കാലത്ത് എന്തെല്ലാം നിബന്ധനകൾ ഉണ്ടായിരുന്നോ അതെല്ലാം തന്നെ തുടരണം എന്നാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ പറയുന്നത്.

maks
മാസ്ക് മസ്റ്റാക്കി സർക്കാർ; നിയമങ്ങള്‍ കര്‍ക്കശമാക്കി; ഇത് കേന്ദ്രത്തിന്റെ നിർണായ മുന്നറിയിപ്പ് 1

പൊതു ഇടങ്ങളിലും അതുപോലെ തന്നെ ജോലി സ്ഥലങ്ങളിലും മറ്റ് കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമായും ധരിക്കണം എന്ന് വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്. വാഹനത്തിനുള്ളിലും ഈ നിബന്ധനയ്ക്ക് ഇളവില്ല. സിനിമ തീയറ്റർ ,  ഷോപ്പിംഗ് മാളുകൾ , കടകൾ എന്നിവിടങ്ങളിൽ കൈകൾ വൃത്തിയാക്കുന്നതിന് സാനിറ്റൈസറോ , സോപ്പോ നിർബന്ധമായും  നൽകണമെന്നും ഈ ഉത്തരവിൽ പറയുന്നു. കൂടാതെ പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ കര്‍ശനമായ നിര്‍ദേശമുണ്ട്.

ചൈന ഉൾപ്പെടെയുള്ള പല ലോക രാജ്യങ്ങളിലും രോഗ വ്യാപനം ക്രമാതീതമായി വർദ്ധിച്ചതോടെ രാജ്യത്തും ചില നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തുക ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് പുറത്തു നിന്നും വരുന്നവരിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട് . കേന്ദ്രം പറയുന്നത് അനുസരിച്ച് വരുന്ന 45 ദിവസം ഏറെ നിർണായകമാണ്.

കോവിഡ് കേസുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു. ഈ ഇളവാണ് ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button