6 എഞ്ചിനുകൾ; ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പമുള്ള ചിറക്; ആ വിമാന ഭീമൻ പറന്നുയർന്നു
6 എഞ്ചിനുകളുടെ കരുത്തില്‍ പ്രവർത്തിക്കുന്ന ദി റോക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം കഴിഞ്ഞ ഉച്ചക്ക് കിഴക്കൻ കാലിഫോണിലെ മെജാബോ എയർ ആൻഡ് സ്പേസ്പോർട്ടിൽ നിന്നും പറന്നുയർന്നു. തുടർച്ചയായി 6 മണിക്കൂറിലധികം സമയം ഈ വിമാനം ആകാശ യാത്ര നടത്തുകയും ചെയ്തു.
ഈ വിമാനത്തിന്റെ ഒരു ചിറകിന്റെ വലിപ്പം ഒരു ഫുട്ബോൾ മൈതാനത്തിന് തുല്യമാണ് എന്ന് പറയുമ്പോഴാണ് ഇത് എത്രത്തോളം ഭീമാകാരമായ വിമാനമാണ് എന്ന് മനസ്സിലാകുന്നത്. ഈ വിമാനം നിർമ്മിച്ചിരിക്കുന്നത് സ്ട്രാറ്റോ ലോഞ്ച് എന്ന കമ്പനിയാണ്. ആദ്യമായല്ല ഇത്തരത്തിലുള്ള ഒരു വിമാനം ഈ കമ്പനി നിർമ്മിക്കുന്നത്. ടാലോൺ എ ഹൈപ്പർ സോണിക് ടെസ്റ്റ് വെഹിക്കിള്‍ ഉയർത്തിക്കൊണ്ടാണ് ഈ വിമാനം ആകാശത്ത് ചുറ്റി നടന്നത്.
38 അടി നീളവും 11 അടി നീളമുള്ള ചിറകുകളും ഉള്ള റോക്കറ്റിൽ പ്രവർത്തിക്കുന്ന റീ യൂസബിൾ ടെസ്റ്റ് വെഹിക്കിളിനെയാണ് ടലോൺ എ എന്ന് പറയുന്നത്. പരീക്ഷണ പറക്കലിൽ 22,500 അടി ഉയരത്തിലാണ് റോക്ക് പറന്നുയര്‍ന്നത്. 90 മിനിറ്റ് ഇത് ആകാശത്തു ചെലവഴിച്ചു.
സട്രാറ്റോ ലോഞ്ച് എന്ന കമ്പനിയുടെ സ്ഥാപകൻ മൈക്രോസോഫ്റ്റ് സ്ഥാപകനായ പോൾ അലൻ ആണ്. വെർജിൻ ഓർബിറ്റിനെ പോലെ തന്നെ സ്ട്രാറ്റോസ്ഫിയറിൽ എത്തിയതിനു ശേഷം ഓർബിറ്റില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന തരത്തിൽ വിമാനം നിർമ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. എന്നാൽ പോൾ അലനു ശേഷം കമ്പനിയുടെ പുതിയ ഡിസൈനുകളുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം നിലനിന്നിരുന്നുവെങ്കിലും പിന്നീട് കമ്പനി ഇത് പരിഹരിച്ചിരുന്നു.