അമ്പലത്തിൽ പോയിട്ടല്ല തൊഴണമെന്ന് പറയേണ്ടത്; ക്ഷേത്രത്തിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർ ഓടിവന്നു കയറുകയല്ല വേണ്ടത്; അമല പോൾ വിഷയത്തിൽ പ്രതികരണവുമായി കെപി ശശികല

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് നടി അമല പോളിനെ അനുവദിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. ഈ വിഷയത്തിൽ നിരവധി പേർ പ്രതികരണം അറിയിച്ചു രംഗത്ത് വന്നു. ഇപ്പോഴിതാ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.

SHASHIKAL TEACHER
അമ്പലത്തിൽ പോയിട്ടല്ല തൊഴണമെന്ന് പറയേണ്ടത്; ക്ഷേത്രത്തിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർ ഓടിവന്നു കയറുകയല്ല വേണ്ടത്; അമല പോൾ വിഷയത്തിൽ പ്രതികരണവുമായി കെപി ശശികല 1

ക്ഷേത്രത്തിലെ ആചാരങ്ങൾ അനുസരിച്ച് പെരുമാറാൻ വിശ്വാസികൾ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. അമല പോള്‍ ആചാരത്തെ മാനിക്കാൻ തയ്യാറാകണം. ഒരു ക്ഷേത്രത്തിലെ ആചാരമനുസരിച്ച് മാത്രമേ അവിടുത്തെ ഭാരവാഹികൾക്ക് പെരുമാറാന്‍ കഴിയുകയുള്ളൂ. അത് മനസ്സിലാക്കി വേണം വിശ്വാസികൾ പെരുമാറാൻ. ക്ഷേത്രങ്ങളിൽ ഒരു ആചാരം ഉണ്ടാകും. അവിടെ അന്യമതസ്ഥർക്ക് പ്രവേശനം അനുവദിക്കില്ല എന്നത് ഒരു വാസ്തവമാണ്. അതിന് അമലാ പോൾ കുറിപ്പ് എഴുതുകയല്ല,   മറിച്ച് ആചാരങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത് എന്ന് അവർ പറഞ്ഞു.

അമ്പലത്തിൽ പോയിട്ടില്ല തൊഴണം എന്ന് പറയേണ്ടത്. ആചാരങ്ങൾ മാറുന്നതു വരെ ക്ഷമിക്കുകയാണ് വേണ്ടത്. അതിനു വേണ്ടിയുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഉയർത്തിക്കൊണ്ടു വരണം. പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ ചെന്നിട്ട് വെറുതെ വിവാദം ഉണ്ടാക്കരുത്. അമ്പലത്തിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർ പെട്ടെന്ന് ഓടി വന്ന് കയറുകയല്ല  വേണ്ടത്. ക്ഷേത്രത്തിൻറെ ആചാരങ്ങൾ മാറുന്നതുവരെ കാത്തിരിക്കാൻ തയ്യാറാകണം. അതേസമയം ജന്മം കൊണ്ട് ഹിന്ദുവല്ലാത്ത ഒരാളിന് വിഗ്രഹാരാധനയിൽ വിശ്വാസം ഉണ്ടെങ്കിൽ അവരെ ക്ഷേത്രത്തിൽ പ്രവേശിച്ചു കൂടെ എന്ന ചർച്ച ആവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഹൈന്ദവ സമൂഹത്തിനുള്ളിൽ തന്നെ ഒരു ചർച്ച നടത്തി സമവായത്തിൽ എത്തിച്ചേര്‍ന്നതിന് ശേഷം തീരുമാനിക്കണമെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button