ഒടുവിൽ മരണക്കണക്കുകൾ പുറത്തു വിട്ട് ചൈന; ഒരുമാസം കൊണ്ട് മരിച്ചത് 60,000 പേർ; വിവരങ്ങൾ ഇങ്ങനെ

കോവിഡ് വ്യാപനം രൂക്ഷമായിരുന്നിട്ടു കൂടി ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകൾ ലോക രാജ്യങ്ങളുടെ  മുന്നിൽ വെളിപ്പെടുത്താൻ ചൈന തയ്യാറായിരുന്നില്ല. വ്യാപനത്തിന്‍റെ തീവ്രത ഔദ്യോഗികമായി സ്ഥിരീകരിക്കാനും മരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാനും ചൈന ഒരുക്കമല്ലായിരുന്നു. നിലവിൽ സ്ഥിതിഗതികൾ വളരെ വഷളാണ്. ഒടുവിൽ സമ്മർദ്ദം മൂലം മരണനിരക്ക് പുറത്തു വിട്ടിരിക്കുകയാണ് ചൈന.

covid dad bodies
ഒടുവിൽ മരണക്കണക്കുകൾ പുറത്തു വിട്ട് ചൈന; ഒരുമാസം കൊണ്ട് മരിച്ചത് 60,000 പേർ; വിവരങ്ങൾ ഇങ്ങനെ 1

ഒരു മാസത്തിനുള്ളിൽ 60,000 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് ചൈനയിലെ ഔദ്യോഗിക ഏജൻസി കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തു വിടുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആകെ അങ്കലാപ്പിലാണ് ലോകരാജ്യങ്ങൾ. കൊറോണ വൈറസിന്റെ യഥാർത്ഥ ഉത്ഭവം ചൈനയിൽ നിന്നാണ് എന്നാണ് ലോകരാജ്യങ്ങൾ എല്ലാവരും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല എന്ന് തെളിയിക്കാൻ ചൈനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇത് മനുഷ്യ നിർമ്മിതമായ വൈറസാണ് എന്ന പ്രചരണം ഇപ്പൊഴും ശക്തമാണ്.

അതേസമയം കൃത്യമായ മാനദണ്ഡം പാലിക്കാതെ സീറോ കോവിഡ് നയം  പിൻവലിച്ചതാണ് രാജ്യത്തിന് തിരിച്ചടിയായത് എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ കണക്ക് ആശുപത്രിയിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുതൽ ആയിരിക്കും എന്നാണ് സൂചന.

ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും ആശുപത്രികൾ നിറഞ്ഞു കവിയുന്നതും ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രത്യേകമായ മുൻകരുതലുകൾ ഒന്നുമില്ലാതെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത് എന്നാണ് വിദഗ്ധർ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ ഡേറ്റ എത്രയും വേഗം പുറത്തു വിടണം എന്നാണ് ഡബ്ലിയു എച്ച് ഓ ആവശ്യപ്പെട്ടത്. മരിച്ചവരിൽ 90% ത്തിൽ അധികം ആളുകളും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. എന്നാല്‍ 60 വയസ്സിന് മുകളിൽ പ്രായമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തവരായി ഇപ്പൊഴും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ ദിവസവും ചൈനയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button