ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ക്യാൻസർ സുനാമി; അമേരിക്കയിലെ പ്രശസ്ത ആരോഗ്യ വിദഗ്ധന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ആഗോളവൽക്കരണം, മാറുന്ന ജീവിത ശൈലി തുടങ്ങിയവയുടെ ഫലമായി ക്യാന്‍സര്‍ സുനാമിയിലേക്ക് ഇന്ത്യ നയിക്കപ്പെടുമെന്ന് അമേരിക്കയിലെ പ്രമുഖ ക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ ജയിം എബ്രഹാം അറിയിച്ചു.
അമേരിക്കയിലെ ഒഹിയോയിൽ ഉള്ള ക്ലീവ് ലാൻഡ് ക്ലിനിക്കിലെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൻറെ ചെയർമാനാണ് ഡോക്ടർ ജെയിം എബ്രഹാം. മാരക രോഗങ്ങളുടെ സുനാമിയെ നേരിടുന്നതിന് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ രീതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അറിയിച്ചു.
ലോകത്തെ പ്രതിരോധിക്കുന്നതിനും ചികിത്സ നൽകുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡേറ്റാ ഡിജിറ്റൽ ടെക്നോളജി , ക്യാൻസർ വാക്സിനുകൾ എന്നിവ കൂടുതൽ വിപുലമായി ഉപയോഗിക്കണമെന്നും ലിക്വിഡ് ബയോപ്സി കൂടുതല്‍ ഫലപ്രദമായി വിപുലീകരിക്കണം എന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ ഇതിനെ പിടിച്ചു കിട്ടാൻ കഴിയുകയുള്ളൂ. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ എത്ര അകലെയുള്ള രോഗിക്കും പരിചരണം ഉറപ്പു വരുത്താൻ കഴിയും. ഇതിൻറെ ഫലം ഗ്രാമങ്ങളിൽ ലഭ്യമാക്കാൻ കഴിയും. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ പോലും റിമോട്ട് ഏരിയയിലുള്ള ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം എങ്ങനെ ലഭ്യമാക്കും എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ജനസംഖ്യാ ബാഹുല്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് അത് നടപ്പിലാക്കുക അത്ര എളുപ്പമല്ല.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ലോകത്ത് ആകമാനം ഉള്ള ക്യാൻസർ രോഗികളുടെ എണ്ണം 2040 ആകുന്നതോടുകൂടി 29 ദശലക്ഷം ആകുമെന്നാണ് കരുതപ്പെടുന്നത്. 2020ലെ കണക്ക് വെച്ച് നോക്കിയാൽ അതിൻറെ 47 ശതമാനം കൂടുതലായിരിക്കും ഇത്. 2020ൽ മാത്രം രണ്ടു കോടിയോളം പുതിയ ക്യാൻസർ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു കോടിയിലധികം ആളുകൾ ക്യാൻസർ ബാധിച്ച് മരിച്ചതായും കണക്കുകൾ പറയുന്നു.