ഇങ്ങനെ എല്ലാ ഞായറാഴ്ചയും സൂര്യവംശം സിനിമ കണ്ട് എന്റെ മാനസികനില തെറ്റിയാൽ ആര് ഉത്തരവാദിത്തം പറയും; ടിവിയിൽ പതിവായി ഒരേ സിനിമ കാണിക്കുന്നതിനെതിരെ ആരാധകന്റെ തുറന്ന കത്ത്
പ്രിയപ്പെട്ട താരങ്ങളുടെ സിനിമകൾ പിന്നെയും പിന്നെയും കാണുന്നത് ഫാന്‍സിന് വലിയ ഇഷ്ടമുള്ള കാര്യമാണെങ്കിലും ഒരേ സിനിമ തന്നെ പതിവായി എല്ലാ ആഴ്ചയും കാണേണ്ടി വന്നാൽ ആരായാലും വെറുത്തു പോകും. കേരളത്തിൽ ചില ചിത്രങ്ങൾ പതിവായി ചാനലില്‍ കാണിക്കുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ വലിയ വിമർശനം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വല്യേട്ടൻ, സിഐഡി മൂസ പോലെയുള്ള ചിത്രങ്ങൾ. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വിമർശനം നേരിട്ടിരിക്കുകയാണ് അമിതാഭ് ബച്ചന്റെ സൂര്യവംശം എന്ന ചിത്രത്തം.
1999ല്‍ തിയേറ്ററിൽ എത്തിയ ഈ ചിത്രം എല്ലാ ഞായറാഴ്ചയും പതിവായി കാണിക്കുന്ന സ്വകാര്യ ചാനലിനെതിരെ ഒരു പ്രേക്ഷകൻ കത്തെഴുതിയിരിക്കുകയാണ്. ചാനലുകൾ കാരണം അമിതാഭ് ബച്ചൻ അവതരിപ്പിച്ച ഹീരാ താക്കൂറിനെയും അദ്ദേഹത്തിൻറെ കുടുംബത്തെയും ഇന്ന് സ്വന്തം ബന്ധുക്കളെ പോലെ തനിക്ക് അറിയാം എന്ന് ഇയാൾ കത്തിൽ പറയുന്നു. ചിത്രത്തിലെ എല്ലാ ഡയലോഗുകളും മനഃപ്പാഠമാണ്. ഇനിയും എത്ര തവണ ഈ സിനിമ സംപ്രേക്ഷണം ചെയ്യും എന്നാണ് അറിയേണ്ടത്. ഈ സിനിമ പതിവായി കാണിക്കുന്നത്തിലൂടെ തന്റെയും കുടുംബത്തിന്റെയും മാനസിക നിലയ്ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ അതിൻറെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് ഇയാൾ ചോദിക്കുന്നു. അതുകൊണ്ട് മുൻഗണനാ ക്രമത്തിൽ തന്റെ പരാതി പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ഇയാള്‍ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ കത്തെഴുതിയത് ആരാണ് എന്ന് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. സൂര്യവംശത്താൽ പീടിതൻ എന്നാണ് ഇയാൾ തന്റെ പേരിന്റെ സ്ഥാനത്ത് വെച്ചിട്ടുള്ളത്.