ഒളിച്ചു കളിക്കുന്നതിനിടെ കാമുകന് പെട്ടിയിൽ കയറി ഒളിച്ചു; കാമുകി പെട്ടി പുറത്ത് നിന്നും പൂട്ടി; പെട്ടി പൂട്ടിയ കാര്യം മദ്യപിച്ച് സമനില തെറ്റിയ കാമുകി മറന്നു പോയി; ഒടുവില്‍ സംഭവിച്ചത് വന്‍ ദുരന്തം
ഒളിച്ചു കളിക്കുന്നതിനിടെ ഒരു രസത്തിന് മണിക്കൂറുകളോളം കാമുകനെ പെട്ടിയിൽ പൂട്ടിയിട്ടത് ഒടുവില്‍ വൻ ദുരന്തത്തിൽ കലാശിച്ചു. കാമുകനെ പൂട്ടിയിട്ട വിവരം കാമുകി മറന്നതോടെ കാമുകൻ പെട്ടിക്കുട്ടിയിൽ കിടന്ന് ശ്വാസം മുട്ടി മരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്.
ജോര്‍ജ് ടോറസ് എന്ന ആളിനെയാണ് ഇവരുടെ കാമുകി സാറാ ബു മണിക്കൂറുകളോളം പെട്ടിയിൽ ഇട്ട് അടച്ചിട്ടത്. ഇരുവരും മദ്യപിച്ചതിനു ശേഷം ഒളിച്ചു കളിക്കുക ആയിരുന്നു. ഇതിനിടെ ജോർജ് ഒരു പെട്ടിയിൽ കയറി ഒളിച്ചു. ഇത് കണ്ട സാറ ഉടൻ തന്നെ ഇയാള്‍ കയറിയ പെട്ടി പുറത്തു നിന്നും പൂട്ടുകയും ചെയ്തു. ഇതിൻറെ വീഡിയോയും സാറ തന്നെ ചിത്രീകരിച്ചിരുന്നു. പെട്ടിക്കുള്ളിൽ കിടന്ന് , എന്നെ തുറന്നു വിടൂ എന്ന് ജോർജ് നില വിളിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. നീ എന്നോട് ചെയ്തതിനെല്ലാം മറുപടിയാണ് ഇത് എന്ന് അതിന് സാറ മറുപടി പറയുന്നുണ്ട്. തനിക്ക് ശ്വസിക്കാൻ പറ്റുന്നില്ലെന്ന് ജോർജ് ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ മദ്യപിച്ച് അവശയായ സാറ പോയി കിടന്ന് ഉറങ്ങുകയും ചെയ്യുന്നു. കാമുകൻ പെട്ടിക്കുള്ളിൽ അകപ്പെട്ടു എന്ന വിവരം സാറ പാടേ മറന്നു പോയിരുന്നു . പിന്നീട് മണിക്കൂറുകൾക്കു ശേഷമാണ് ഇവർ ഉറക്കമുണർന്നത്. മൊബൈല്‍ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഇവര്‍ ഉണര്‍ന്നത്. ശേഷം വന്നു പെട്ടി തുറന്നുവെങ്കിലും അപ്പോഴേക്കും ജോർജ് ശ്വാസം മുട്ടി മരിച്ചിരുന്നു.