ദിവസവും 12 മുട്ടയുടെ വെള്ള; 300 ഗ്രാം ചിക്കൻ, 300 ഗ്രാം മീൻ, ചോറ് പച്ചക്കറികൾ; ദിവസം ആറു നേരം ഭക്ഷണം; ഇത് ഇന്ത്യൻ മോൺസ്റ്റർ
ഇന്ത്യൻ മോൺസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന ചിത്രേഷ് നടേശന്റെ ഭക്ഷണക്രമം ആരെയും അമ്പരപ്പിക്കും. ദിവസം ആറ് നേരമാണ് ചിത്രേഷ് നടേശൻ ആഹാരം കഴിക്കുന്നത്. ഇതിൽ 12 മുട്ടകളുടെ വെള്ള , രണ്ട് മുഴുവൻ മുട്ടകൾ , 300 ഗ്രാം ചിക്കൻ , 300 ഗ്രാം മീൻ , പച്ചക്കറികൾ , ചോറ് ഇങ്ങനെ പോകുന്നു മെനുവിലെ വിവരങ്ങള്‍.
2019ല്‍ ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് സ്പോട്ട് ചാമ്പ്യൻഷിപ്പിൽ ആദ്യമായി കിരീടം നേടുന്ന ഇന്ത്യക്കാരനാണ് എറണാകുളം സ്വദേശിയായ ചിത്രേഷ് നടേശൻ.
ചിത്രേഷിന്റെ വ്യായാമരീതികൾ കുറച്ച് കഠിനമാണ്. ദിവസവും ആറു മണിക്കൂറോളം ആണ് ചിത്രേഷ് നടേശന്‍ ജിമ്മിൽ ചെലവഴിക്കുന്നത്. ഒരു ദിവസം അഞ്ചു സെഷനുകൾ ആയി തിരിച്ചാണ് വ്യായാമം ചെയ്യുന്നത്. ഏറെ കഷ്ടപ്പെട്ടും വിയർപ്പൊഴുക്കിയും വേദന അനുഭവിച്ചുമാണ് ചിത്രേഷ് തൻറെ ശരീരം ഇന്ന് കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുത്തത്. ഇദ്ദേഹത്തിൻറെ ട്രെയിനർ എം വി സാഗർ ആണ്. പഠിക്കുന്ന സമയത്ത് ചിത്രേഷ് നടേശന് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. മഹാരാജാസ് കോളേജിൽ ബി എ ഹിസ്റ്ററി പൂർത്തിയാക്കിയതിനു ശേഷം ആണ് അദ്ദേഹം മുഴുവൻ സമയ ബോഡി ബിൽഡറായി മാറുന്നത്.
ഒരു ബോഡി ബിൽഡറുടെ ശരീരത്തിന് കൃത്യമായ അളവിൽ പ്രോട്ടീൻ , കാർബോഹൈഡ്രേറ്റ് , ഫാറ്റ് എന്നിവ ആവശ്യമുണ്ട്. ആഹാര കാര്യത്തിൽ കൃത്യമായ ചിട്ട പാലിക്കണം. മധുരം കൂടുതലുള്ളതോ ജംഗ് ഫുഡോ പൊരിച്ച സ്നാക്സോ ഒന്നും ഒരു ബോഡി ബിൽഡർ കഴിക്കാൻ പാടുള്ളതല്ല. ഇതെല്ലാം ചിത്രേഷ് കൃത്യമായി പാലിക്കുന്നുണ്ട്.