ബോണറ്റിൽ അള്ളിപ്പിടിച്ചു കിടന്ന യുവാവിനെയും കൊണ്ട് യുവതി വാഹനമോടിച്ചത് ഒരു കിലോമീറ്ററോളം ദൂരം; നടുറോഡിൽ യുവതിയുടെ പരാക്രമം

കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ജ്ഞാന ഭാരതി നഗറിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ തർക്കം കൊണ്ടെത്തിച്ചത് യുവതിയുടെ സമാനതകളില്ലാത്ത പരാക്രമത്തിൽ. ഇടിച്ച വാഹനം തടയാൻ ശ്രമിച്ച യുവാവിനെ ബോണറ്റിൽ വച്ചുകൊണ്ടാണ് യുവതി ഈ പരാക്രമം കാണിച്ചത്. വാഹനത്തിൻറെ ബോണറ്റിൽ അള്ളിപ്പിടിച്ച് കിടന്ന യുവാവിനെയും കൊണ്ട് ഒരു കിലോമീറ്ററില്‍ അധികം ദൂരമാണ് യുവതി വാഹനം ഓടിച്ചത്. പ്രിയങ്ക എന്ന യുവതിയാണ് പ്രദേശവാസികളെ മുൾമുനയിൽ നിർത്തി ഈ പരാക്രമം കാണിച്ചത്. ദർശൻ എന്ന യുവാവാണ് വാഹനത്തിലെ ബോണറ്റിൽ കുടുങ്ങി പോയത്.

angery women
ബോണറ്റിൽ അള്ളിപ്പിടിച്ചു കിടന്ന യുവാവിനെയും കൊണ്ട് യുവതി വാഹനമോടിച്ചത് ഒരു കിലോമീറ്ററോളം ദൂരം; നടുറോഡിൽ യുവതിയുടെ പരാക്രമം 1

ദർശന്റെയും പ്രിയങ്കയുടെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ജ്ഞാന ഭാരതി നഗറിൽ വച്ചാണ്. അപകടത്തിന് ശേഷം ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതോടെ വാഹനം നിർത്താൻ ദർശൻ പ്രിയങ്കയോട് ആവശ്യപ്പെട്ടെങ്കിലും ഇവർ അശ്ലീല ആംഗ്യം  കാണിച്ച് വാഹനവുമായി കടന്നു കളയാന്‍ ശ്രമിച്ചു. ഇതോടെ യുവാവ് വാഹനം തടഞ്ഞു. ബോണറ്റിൽ പിടിച്ച യുവാവിനെയും കൊണ്ട് പ്രിയങ്ക വാഹനം മുന്നോട്ടെടുത്തു. വീണു പോകാതിരിക്കാൻ യുവാവ് വാഹനത്തിൽ അള്ളിപ്പിടിച്ചു. തുടർന്ന് ഇയാളെയും കൊണ്ട് ഒരു കിലോമീറ്ററില്‍ അധികം ദൂരം ഇവർ വാഹനം ഓടിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ അപകടത്തിൽ ആകാതിരുന്നത്. പിന്നീട് കാർ നിർത്തിയപ്പോൾ പിന്നാലെ വന്ന യുവാവിൻറെ സുഹൃത്തുക്കൾ ഇവരുടെ വാഹനം അടിച്ചു തകർത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അതേസമയം വാഹനം അടിച്ചു തകർത്തതിന് യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button