ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ തന്റെ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ വീണ്ടും വിവാഹിതനാകുന്നു; വധുവിന്റെ വിശേഷങ്ങൾ ഇങ്ങനെ
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ഡോക്ടർ എഡ്വിൻ ബുസ് ആൻഡ്രിൽ തൻറെ 93 വയസ്സിൽ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നു. ആൻഡ്രിൽ ആണ് ചന്ദ്രനിൽ കാലു കുത്തിയ രണ്ടാമത്തെ മനുഷ്യൻ. ഡോക്ടർ അംഗ ഫൌറിനെയാണ് അദ്ദേഹം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.
കഴിഞ്ഞ ശനിയാഴ്ച ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന വളരെ ലളിതമായ ഒരു ചടങ്ങില്‍ ആയിരുന്നു ഈ വിവാഹം നടന്നത്. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവാഹ വാർത്ത പുറത്തു വിട്ടത്. വളരെ നാളുകളായി താൻ ഡോക്ടർ അംഗ ഭൌറുമായി പ്രണയത്തിലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. തന്‍റെ 93 ആം ജന്മദിനത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വ്യോമയാന മേഖലകളിലെ ഇതിഹാസങ്ങളായ എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് താൻ വിവാഹ ജീവിതത്തിലേക്ക് കടന്നതെന്നും അദ്ദേഹം കുറിച്ചു.
ഒളിച്ചോടിയ കൗമാരക്കാരായ കമിതാക്കളെ പോലെ ഏറെ ആവേശഭരിതരാണ് തങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കു വച്ചത്. നിരവധി പേർ ഇരുവരെയും ആശംസിച്ചു കൊണ്ട് കമൻറ് രേഖപ്പെടുത്തി. ഇത് ആൻഡ്രിലിന്‍റെ നാലാമത്തെ വിവാഹമാണ്. ഇതിനു മുൻപ് മൂന്നു പ്രാവശ്യം വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.
അപ്പോളോ 11 ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്ത മൂന്നു പേരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാളാണ് ആൽഡ്രിൻ. നീലാം ആം സ്ട്രോങ്ങ് ചന്ദ്രനിൽ കാലുകുത്തി 19 മിനിറ്റിനു ശേഷമാണ് ആൾഡ്രിങ് ചന്ദ്രനിൽ ഇറങ്ങുന്നത്. 1971 ലാണ് അദ്ദേഹം നാസയിൽ നിന്നും വിരമിക്കുന്നത്. പിന്നീട് ബഹിരാകാശ പരിവേഷണം നടത്തുന്നതിന് ഷെയർ സ്പേസ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചിരുന്നു.