ചികിത്സാ ചെലവിന് നാട്ടുകാർ പിരിവെടുത്തു പണം നല്കിയ കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി…

പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിൽ കഴിയുന്നതിന് നാട്ടുകാരില്‍ നിന്നും പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ആയ ഒരു കോടി രൂപ സമ്മാനം ലഭിച്ചു. വൈക്കം പുത്തൻ വീട്ടിൽ അഖിലേഷ് എന്ന 59 കാരനാണ് പുതുവത്സര ബമ്പർ ലോട്ടറി രണ്ടാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.

lottery winner 2
ചികിത്സാ ചെലവിന് നാട്ടുകാർ പിരിവെടുത്തു പണം നല്കിയ കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി... 1

2018ലാണ് അഖിലേഷിന് പക്ഷാഘാതം സംഭവിക്കുന്നത്. തുടർന്ന് മൂന്നു മാസത്തോളം ഇദ്ദേഹം ആശുപത്രി കിടക്കയില്‍ ചികിത്സയില്‍ ആയിരുന്നു. അന്ന് ചികിത്സയുടെ ചെലവിന് പണം കണ്ടെത്തുന്നതിന് അഖിലേഷും കുടുംബവും ഒരുപാട് ബുദ്ധിമുട്ടി. തുടർന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി കെ ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും സഹായത്തിൽ പണം കണ്ടെത്തിയാണ് ചികിത്സ നിറവേറ്റിയത് . സ്വന്തമായി വീട് ഇല്ലാത്തതിനാൽ അഖിലേഷ് താമസിക്കുന്നത് വാടക വീട്ടിലാണ് . ഒരു വീടിനു വേണ്ടി സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചു കാത്തിരിക്കുകയാണ് അഖിലേഷും കുടുംബവും . ഇതിനിടെയാണ് ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം കടന്നു വരുന്നത്. പതിവായി ലോട്ടറി എടുക്കുന്ന വ്യക്തിയല്ല അഖിലേഷ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി തേടിയെത്തിയ സന്തോഷത്തിലാണ് അക്ഷിലേഷും കുടുംബവും. 

അതേസമയം പുതുവത്സര ക്രിസ്മസ് ബംബർ ഒന്നാം സമ്മാനം ലഭിച്ചത് ആഎക്കാണെന്ന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചാൽ പോലും അറിയാൻ കഴിയില്ല . തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത് എന്ന് ഒന്നാം സമ്മാന വിജയി അധികൃതരോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ടാക്സ് കഴിച്ചുള്ള ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് പോലും രഹസ്യമായിട്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button