ഗുഡ്ക്ക തുപ്പുന്നതിന് വേണ്ടി വിമാനത്തിന്റെ ജനല്‍ തുറക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ; എയർഹോസ്റ്റസ് നൽകിയ മറുപടി വൈറൽ
ഏതാനം ദിവസങ്ങൾക്കു മുൻപ് വിമാനത്തിനകത്തു വച്ചു നടന്ന ഒരു സംഭവം സമൂഹ മാധ്യമത്തിലുള്‍പ്പടെ വലിയ വാർത്തയായി മാറിയിരുന്നു. യാത്രക്കാരൻ സഹയാത്രികയുടെ നേര്‍ക്ക് മൂത്രം ഒഴിച്ചതാണ് വലിയ വിവാദമായി മാറിയത്. ന്യൂയോര്‍ക്കില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ചാണ് യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രം ഒഴിച്ചത്. ഇത് വലിയ വിവാദമായി മാറിയതോടെ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ വിമാനത്തിനുള്ളിൽ വച്ച് നടക്കുന്ന ഗൗരവതരവും തമാശ നിറഞ്ഞതുമായ പല സംഭവങ്ങളും മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇൻഡിഗോ വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരന്റെ വിചിത്രമായ ആവശ്യം വൈറലായി മാറി. ഇതിൻറെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സീറ്റിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ എയർഹോസ്റ്റസിനെ വിളിച്ച് തനിക്ക് ഗുഡ്ക്കാ തുപ്പുന്നതിന് വേണ്ടി വിമാനത്തിന്റെ ജനൽ തുറന്നു തരണം എന്ന് ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇയാൾ കൈയിൽ ഗുഡ്ക്ക വച്ച് തിരുമുന്നതും ഈ ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരന്റെ ഈ വിചിത്രമായ ആവശ്യം കേട്ട് എയർഹോസ്റ്റസ് പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിൽ.
യഥാര്‍ത്ഥത്തിൽ യാത്രക്കാരൻ ഒരു കൊച്ചു തമാശ കാണിച്ചതായിരുന്നു. യുവാവിന്റെ ഈ തമാശ സഹയാത്രികരുടെ മുഖത്ത് ചിരി പടർത്തുകയും ചെയ്തു. ഏതായാലും ഇതിൻറെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഗോവിന്ദ് ശർമ്മ എന്ന ആളാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചത്.