മസാല ദോശയുമായി വന്നിട്ടുണ്ട്; മസാല ദോശ കഴിക്കാൻ ഹോട്ടലിലേക്ക് കയറുമ്പോൾ ഭരണഘടന പിന്തുണപ്പെട്ടു കൊണ്ടിരിക്കുന്നു; വീണ്ടും വെറുപ്പിച്ച് അരുൺകുമാർ
സ്കൂൾ കലോത്സവത്തിൽ പഴയിടം മോഹൻ നമ്പൂതിരി വെജ്ജ് ഭക്ഷണം വിളംബുന്നതുമായി ബന്ധപ്പെട്ടു അരുണ്‍ കുമാർ പങ്കു വച്ച പോസ്റ്റ് വലിയ വിവാദമായി മാറിയിരുന്നു. കലോത്സവത്തിൽ നോൺവെജ് ഭക്ഷണം വിളംബുന്നതിന് പിന്നില്‍ ബ്രാഹ്മണിക്കൽ അജണ്ടയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ഇദ്ദേഹം മോഹനൻ നമ്പൂതിരിയുടെ ചിത്രം പങ്കു വച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഒടുവിൽ ഇനി കലോത്സവമേളയിൽ ഭക്ഷണം പാചകം ചെയ്യാൻ താൻ ഉണ്ടാകില്ല എന്ന് പഴയിടം പറയുന്നതുവരെ അത് എത്തി. ഈ വിവാദത്തിന്റെ കനലുകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ കൊല്ലം ശാസ്താംകോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറിൽ അരുൺകുമാർ നടത്തിയ പ്രസംഗത്തിലെ പ്രസംഗത്തിലെ ഒരു പരാമർശം മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.
നമ്പൂതിരിയുടെ സദ്യ വേണം ആദിവാസിയുടെ സദ്യ വേണ്ട. പോറ്റി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കണം , പ്യുവർ വെജ്ജ് തന്നെ തിരഞ്ഞെടുക്കണം , ഭക്ഷണത്തിനും അയിത്തം കൽപ്പിച്ചു കൊണ്ടാണ് നാം ജീവിക്കുന്നത്. മാട്രിമോണിയൽ സൈറ്റിൽ മാത്രമല്ല പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലും ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത് നമ്മളിൽ നിലനിൽക്കുന്ന ഫ്യൂഡൽ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസികനില ഉള്ളതുകൊണ്ടാണ്. ഭരണഘടനയെ നമ്മൾ തോൽപ്പിക്കുന്നത് അങ്ങനെയാണ്. ഓരോ പ്രാവശ്യം മസാല ദോശ കഴിക്കാൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെടുന്നതായും അരുൺകുമാർ പറയുന്നു. അരുൺകുമാറിന്റെ ഈ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. അരുൺകുമാറിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
പഴയിടം വിമർശനവുമായി ബന്ധപ്പെട്ട് ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ യു ജി സി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ പഴയിടത്തിനെ ജാതി പറഞ്ഞു അധിക്ഷേപം നടത്തി എന്ന പേരിലും ആക്ഷേപം ഉയർന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുൻപാണ് പുതിയൊരു വിവാദവുമായി ബന്ധപ്പെട്ട് അരുൺകുമാർ സോഷ്യൽ മീഡിയയിൽ വെറുക്കപ്പെട്ടവനായി മാറുന്നത്.