പാശ്ചാത്യ രാജ്യങ്ങളിൽ ട്രന്‍റിങ് ആയി പഴയ സംസ്കാരം; നിരവധി സ്ത്രീകള്‍ ഈ രീതി പിന്തുടരുന്നു
ലോകത്തിനു മുന്നിൽ ട്രെൻഡുകൾ അവതരിപ്പിക്കുന്നതിൽ എന്നും മുന്നിലാണ് പാശ്ചാത്യ രാജ്യങ്ങൾ. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ട്രന്‍റിങ് ആയി മാറിക്കൊണ്ടിരിക്കുന്നത് നമ്മൾ പഴയത് എന്ന് കരുതുന്ന ഒരു സംസ്കാരമാണ്. മറ്റൊന്നുമല്ല സ്ത്രീകൾ ജോലിയെല്ലാം മതിയാക്കി വീട്ടു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു എന്നതുതന്നെ.
ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെച്ചത് അലക്സിയ ഡെലോറസ് എന്ന 29 കാരിയാണ്. സമൂഹ മാധ്യമത്തിൽ പങ്ക് വച്ച വീഡിയോയില്‍ ഇവര്‍ പറയുന്നത് തനിക്ക് വീട്ടു ജോലി മാത്രം നോക്കി ഇരിക്കാൻ ആണ് ഏറെ ഇഷ്ടം എന്നാണ്. 1950കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കുന്നതാണ് ഏറ്റവും സുഖം. സ്വന്തം ജോലി ഒഴിവാക്കി വീട്ടു കാര്യങ്ങൾ മാത്രം നോക്കി ആനന്ദം കണ്ടെത്തുകയാണ് ഇവർ. പാശ്ചാത്യ രാജ്യങ്ങളിൽ നിരവധി സ്ത്രീകൾ ഇപ്പോൾ ഈ രീതി പിന്തുടർന്ന് വരുന്നതായി പറയപ്പെടുന്നു.
വലിയൊരു വിഭാഗം സ്ത്രീകളും പഴയ കാലത്തെ കുടുംബ വ്യവസ്ഥ ഇഷ്ടപ്പെടുന്നവരാണ്. ഇവരുടെ ചിന്തയനുസരിച്ച് സ്ത്രീകൾ വീട്ടു കാര്യങ്ങൾ മാത്രം നോക്കേണ്ടവരാണ് എന്നും പുറത്തെ കാര്യങ്ങൾ പുരുഷൻറെ ഉത്തരവാദിത്തമാണ് എന്നുമാണ്. ജോലി ചെയ്യുമ്പോൾ കുട്ടികളെ അവഗണിക്കുന്നതായി ഒരു തോന്നൽ വരുന്നു. അതുകൊണ്ട് തന്നെ ജോലി പൂർണമായി ഉപേക്ഷിച്ചു വീട്ടുകാര്യം മാത്രം നോക്കാൻ തീരുമാനിക്കുകയായിരുന്നു താൻ എന്ന് അലക്സിയ പറയുന്നു. ഭാര്യ ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുന്നതാണ് തന്നെപ്പോലെ ഉള്ള നിരവധി സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് സ്വന്തം ഇഷ്ടങ്ങള്‍ക്ക് ധാരാളം സമയം കണ്ടെത്താന്‍ കഴിയുന്നു. സോഷ്യൽ മീഡിയയില്‍ ചിലവഴിക്കാനും സമയം കിട്ടുന്നുവെന്ന് ഇവര്‍ പറയുന്നു. അലക്സിയയുടെ ജീവിത രീതിക്ക് സമൂഹ മാധ്യമത്തില്‍ ഒരേസമയം പിന്തുണയും വിമർശനവും ഉണ്ടാകുന്നുണ്ട്.