സ്പെയിനിന്റെ ആകാശത്തു കണ്ട അജ്ഞാത വസ്തു പറക്കും തളികയാണ്; ഒടുവില്‍ സ്ഥിരീകരണം
അജ്ഞാത വസ്തുക്കൾ കൊണ്ട് സമ്പന്നമാണ് ആകാശം. ഇത് എന്താണെന്നോ എവിടെ നിന്ന് വരുന്നു എന്നോ ഉള്ള വിശദീകരണം നല്കാന് പലപ്പോഴും ശാസ്ത്ര ലോകത്തിനു പോലും കഴിയാറില്ല. ഇതിൽ പലതും ഭൂമിയുടെ പുറത്തു നിന്നും ഉള്ളതാണ് എന്നാണ് കരുതപ്പെടുന്നത്. ചിലർ അവകാശപ്പെടുന്നത് ഇത് പറക്കും തളികകളാണ് എന്നാണ്. എന്നാൽ ബഹിരാകാശ ഏജൻസികൾ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പൂർണ്ണമായി നിഷേധിച്ചിട്ടുമില്ല. എന്നാൽ മെക്സിക്കോയിൽ കണ്ട വളരെ അപൂർവമായ ഒരു കാഴ്ച ഇപ്പോള്‍ പല വിദഗ്ധരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്.
മെക്സിക്കോയുടെയും അമേരിക്കയുടെയും അതിർത്തിയിലാണ് ഈ ആകാശയാനത്തെ കണ്ടത്. സൂര്യാസ്തമന സമയത്ത് വളരെ വേഗത്തിൽ ഇത് ആകാശത്തിലൂടെ പറന്നു പോകുന്നതും ഇടയ്ക്കു നിശ്ചലമായി നില്‍ക്കുന്നതുമാണ് പലരും കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ചില വിദഗ്ധർ പറഞ്ഞത് ഇത് ഭൂമിയുടെ പുറത്തു നിന്നുള്ള ഏതോ അന്യഗ്രഹത്തിൽ നിന്ന് വന്ന ബഹിരാകാശ വാഹനമാണ് എന്നാണ്. ആരോ പകർത്തിയ ഈ ചിത്രം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രം ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടുകൂടി പരിശോധിച്ചിരുന്നു. ഇതിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രതിഭാസം ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. ഭൂമിയുടെ ചലന നിയമങ്ങളുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാവുന്ന ഒന്നല്ല ഈ പ്രതിഭാസം. മറ്റേതൊ ഒരു ഗ്രഹത്തിൽ നിന്നും ഉള്ളതാണ് ഇത് എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
പ്രമുഖ യു എഫ് ഓ വിദഗ്ധനായ ജേമി മൗസനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തു വിട്ടത്. മനുഷ്യൻ അല്ലാത്ത ഏതോ ഒരു ബഹിരാകാശ ജീവിയുടെതാണ് ഈ പേടകം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ പറക്കും തളികയുടെ ചുറ്റും ഒരു പ്രതിരോധ കവചകമുണ്ട്. വളരെ കൃത്യമായ സാങ്കേതിക സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറക്കും തളികയാണ് എന്ന് സ്ഥിരീകരിച്ചത്. ആ പരിശോധനകളും കൊണ്ടെത്തിക്കുന്നത് ഒരേയൊരു ഉത്തരത്തിലാണ്.