ആരോഗ്യമുള്ള ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാൻ കഴിയില്ല; ഹൈക്കോടതിയുടെ സുപ്രധാന വിധി
ആരോഗ്യമുള്ള ഒരു ഭർത്താവിന് ഒരിക്കലും ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാൻ കഴിയില്ല എന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു . ഭാര്യ തനിക്ക് ജീവിക്കാന്‍ ഉള്ള ജീവനാംശവും കോടതി ചെലവിനുള്ള പണവും നൽകണം എന്ന് ആവശ്യവുമായി ഭര്‍ത്താവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം.
വിവിത മത വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് വ്യത്യസ്ഥമായ വിവാഹ നിയമം നിലവിലുള്ള രാജ്യമാണ് ഇന്ത്യ . ഇത് അനുസരിച്ച് ഹിന്ദു വിവാഹ നിയമത്തിലെ 24-മത്തെ വകുപ്പ് അനുസരിച്ച് ജീവനാംശം അനുവദിക്കുന്നതിനുള്ള ലിംഗ നീതി വ്യക്തമാക്കുന്നതാണ് . ഇത് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത് . ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് കോടതിയില്‍ സമീപിച്ചത് . എന്നാൽ എന്തെങ്കിലും അംഗ വൈകല്യമോ മറ്റ് അവശതയോ ഒന്നുമില്ലാത്ത ഒരു ഭർത്താവിനു ജീവനാംശം അനുവദിക്കാൻ കഴിയില്ല എന്നു കോടതി നിലപാടെടുത്തു . ജസ്റ്റിസ് എം നാഗ പ്രസന്നയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മാധ്യമങ്ങള്‍ അടക്കം ഈ വിധി വലിയ തോതില്‍ ചര്ച്ച ആക്കുകയും ചെയ്തു.
വിവാഹ മോചനം അനുവദിച്ച ഭാര്യക്ക് 10000 രൂപ പ്രതിമാസ ചെലവിനും ഇരുപത്തയ്യായിരം രൂപ കോടതി ചെലവിനും അനുവദിച്ചു കൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടാണ് ഭർത്താവ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയുമായി ബന്ധപ്പെട്ട് വിധി പറയുന്നതിനിടയാണ് കോടതിയുടെ ഈ പരാമർശം .