കാമുകിക്ക് വേണ്ടി പുരുഷനായി മാറി; സർക്കാർ ജോലി കിട്ടിയപ്പോൾ കാമുകി മറ്റൊരു യുവാവുമായി പ്രണയത്തിലായി; പിന്നീട് സംഭവിച്ചത്
കാമുകിക്ക് വേണ്ടി പുരുഷനായി മാറിയ യുവതിയും കാമുകിയും പരസ്പരം വഞ്ചന കുറ്റം ആരോപിച്ചു കോടതിയിൽ കേസ് ഫയൽ ചെയ്തു. പുരുഷനായി മാറിയ യുവതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മുൻ കാമുകി ആരോപിക്കുന്നത്.
ജാൻസിയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനു ശേഷം ആണ് സോനാലിന്റെ വീട്ടിൽ സന പെയിൻറ് ഗസ്റ്റ് ആയി എത്തുന്നത്. ഇത് 2017ലാണ്. അധികം വൈകാതെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. പിന്നീട് തമ്മിൽ പ്രണയവുമായി. പ്രണയം അറിഞ്ഞതോടെ വീട്ടുകാർ എതിർത്തു. സനയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ സോനാലിന്റെ കുടുംബം ആവശ്യപ്പെട്ടു.
2017 അവസാനം സനയ്ക്ക് സർക്കാർ കോട്ടേഴ്സ് അനുവദിച്ചു. സനയുടെ ഒപ്പം ജീവിക്കാൻ വേണ്ടി സോനാലും വീടു വിട്ടിറങ്ങി. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്താൻ സനയെ സോനാല്‍ നിർബന്ധിച്ചു. 2020ൽ സന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഇതോടെ സന തൻറെ പേര് സുഹൈൽ ഖാൻ എന്നാക്കി. രേഖകളിൽ സോഹൈൽ ഖാന്റെ ഭാര്യ എന്നായിരുന്നു സോനൽ രേഖപ്പെടുത്തിയിരുന്നത്.
സനയ്ക്ക് സർക്കാർ ജോലി ഉള്ളതുകൊണ്ട് തന്നെ സോനാലും ഒരു സർക്കാർ ജോലിക്ക് വേണ്ടി ശ്രമിച്ചു. 2022 സോനാലിന് ഒരു ആശുപത്രിയിൽ ജോലി ലഭിച്ചു. എന്നാൽ ജോലി കിട്ടിയതോടെ സൊനാലിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം സംഭവിച്ചു തുടങ്ങി. സോനാല്‍ തന്നെ അവഗണിക്കുന്നതായും കൂടുതൽ സമയം ആശുപത്രിയിൽ ചെലവഴിക്കാൻ സമയം കണ്ടെത്താൻ തുടങ്ങിയതായും സന പറയുന്നു. ഇതിനിടെ സോനാല്‍ ആശുപത്രിയിൽ ഉള്ള ജീവനക്കാരനായ ഗ്യാനമായി പ്രണയത്തിലായി. ഇതറിഞ്ഞ സന സോനാലിനോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഗ്യാനുമായി ജീവിക്കാനാണ് താല്പര്യം എന്ന് പറഞ്ഞു. പിന്നീട് അധികം വൈകാതെ സോനാൽ സനയെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. പിന്നീട് ബലാത്സംഗ കുറ്റം ആരോപിച്ചത് സോനലും കുടുംബവും സനയ്ക്കെതിരെ പോലീസിൽ പരാതി നൽകി. ഇതോടെ സനയും കോടതിയെ സമീപിക്കുക ആയിരുന്നു.