ഭൂമിയുടെ ഉൾഭാഗം കറക്കം നിർത്തി; ഇപ്പോൾ എതിർദയിലേക്ക് തിരിയുന്നു; ഇതിൻറെ അനന്തരഫലം എന്താണെന്നറിയുമോ
ഭൂമിയുടെ ചലനവും അതിൻറെ ഭ്രമണവുമെല്ലാം എപ്പോഴും അതിശയത്തോടുകൂടിയാണ് ശാസ്ത്ര ലോകം നോക്കി കാണുന്നത്. അതില്‍ സംഭവിക്കുന്ന ഓരോ ചെറിയ മാറ്റങ്ങളും ശാസ്ത്രം അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. ഇപ്പോഴിതാ ഭൂമിയെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് ശാസ്ത്ര ലോകം പുറത്തു വിട്ടിരിക്കുന്നത്.
ഭൂമിയുടെ അന്തർഭാഗത്ത് വളരെ നിർണായകമായ കോർ എന്ന് വിളിക്കപ്പെടുന്ന ഭാഗം കറക്കം നിർത്തിയിരിക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ഭൂകമ്പം ഉൾപ്പെടെയുള്ള പ്രകമ്പനങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് ഈ ഭാഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭൂമിയുടെ വളരെ മർമ്മപ്രധാനമായ ഭാഗമാണ് ഇത്. ഈ ഭാഗമാണ് ഇപ്പോൾ കറക്കം നിർത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത് ഭൂമിയെ കുറിച്ച് ഇതുവരെ അറിയാത്ത പല രഹസ്യങ്ങളും പുറത്തു കൊണ്ടു വരാൻ കാരണമാകും എന്നാണ് കരുതുന്നത്.
പൊതുവേ ഭൂമിയുടെ അന്തർ ഭാഗത്ത് നടക്കുന്ന കാര്യങ്ങൾ പുറത്ത് അങ്ങനെ അറിയാറില്ല. ഭൂകമ്പമോ അഗ്നി പര്‍വത സ്ഫോടനമോ മറ്റോ നടന്നാൽ മാത്രമേ ഇത് പരിശോധിക്കുകയുള്ളൂ. അത്രമാത്രം അജ്ഞാതമാണ് ഭൂമിയുടെ കോറുമായി ബന്ധപ്പെട്ട വിവരങ്ങൾ. കോർ ഉൾപ്പെട്ടിട്ടുള്ള മധ്യഭാഗം വളരെ വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന ഭാഗമാണ്. ഈ ഭാഗമാണ് കറക്കം നടത്തിയതും എതിർ ദിശയിലേക്ക് കറങ്ങി തുടങ്ങിയതും. ഭൂമിയുടെ കോറിന് 7000 കിലോമീറ്റർ വീതിയാണ് ഉള്ളത്. ഇത് വളരെ കാഠിന്യമുള്ള ഭാഗമാണ്. ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തെ തന്നെ നിയന്ത്രിക്കുന്നതാണ്. ഭൂമിയുടെ ചലനത്തെ നിയന്ത്രിക്കാനും ഇതിന് കഴിയും. ഭൂമിയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഭൂകമ്പങ്ങൾ കിലോമീറ്ററുകളോളം ദൂരം സഞ്ചരിക്കുന്നു. ഇവിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ മറ്റു ഭൂകമ്പങ്ങളെക്കാൾ ശക്തമാണ്. ഈ ഭാഗത്തിന്റെ വേഗത ഭൂമിയുടെ മുഴുവൻ വേഗതയെക്കാൾ കൂടുതലാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇതിൻറെ വേഗം കുറഞ്ഞു വന്നിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഇത് പൂർണ്ണമായി നിലച്ചതും എതിർ ദിശയിലേക്ക് കറങ്ങാൻ ആരംഭിച്ചതും.
ഈ മാറ്റം ഭൂമിയിലെ സമയക്രമത്തിലും വലിയ മാറ്റം കൊണ്ടുവരും. ഭൂമി സ്വന്തം അച്ചുതണ്ടിൽ ഭ്രമണം പൂർത്തിയാക്കാൻ ഇനീ മുതൽ സമയം എടുക്കുമെന്ന് സാരം .