മുസ്ലിങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു; തട്ടമിട്ട മേരിയുടെ ചിത്രം; അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി പരസ്യ ബോർഡുകൾ വ്യാപകം

ക്രിസ്ത്യാനിറ്റിയും ഇസ്ലാം മതവും തമ്മിൽ വളരെയധികം രൂപ സദൃശ്യമുണ്ട് എന്ന സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരസ്യം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. നിലവിൽ ടെക്സസ് ഉൾപ്പെടെയുള്ള അമേരിക്കൻ നഗരങ്ങളിലാണ് ഈ പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും തമ്മിൽ വളരെയധികം സാദൃശ്യമുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്ന ആശയങ്ങളാണ് ഈ പരസ്യ ബോർഡിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

muslim love jesus
മുസ്ലിങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു; തട്ടമിട്ട മേരിയുടെ ചിത്രം; അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി പരസ്യ ബോർഡുകൾ വ്യാപകം 1

മുസ്ലീങ്ങൾ യേശുവിനെ സ്നേഹിക്കുന്നു ‘Muslims love Jesus’ എന്നെഴുതിയ നിരവധി പരസ്യ ബോർഡുകൾ തിരക്കുള്ള റോഡുകളിലും മറ്റും സ്ഥാപിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധ പതിയുന്ന വിധത്തിലാണ് പരസ്യ ബോർഡുകളുടെ സ്ഥാനം. കൂടാതെ ഈ പരസ്യ ബോർഡുകളിൽ ഏകദൈവം,  പ്രവാചകത്വം എന്നിവ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരസ്യ ബോർഡുകൾ സ്ഥാപിച്ചതിന് പിന്നിൽ ഇല്ലിനോയി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് എഡ്യൂക്കേഷൻ കേന്ദ്രം ആയ ഗെയിൻ പീസ് ആണ്. ഈ പരസ്യത്തിലൂടെ ഇവർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമും ക്രൈസ്തവ മതവും ഒരേ ആശയത്തിൽ നിന്നും രൂപപ്പെട്ടതാണെന്നും നിലവിൽ ഇരു മതങ്ങളും തെറ്റിദ്ധാരണ ഉൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നും സ്ഥാപിക്കാനാണ്.

ഒരിടത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിൽ മേരി ഹിജാബ് ധരിച്ചതായി കാണിച്ചിട്ടുണ്ട്. ‘അനുഗ്രഹീതയായ മറിയം ഹിജാബ് ധരിച്ചു, ഇതിനെ നിങ്ങൾ ബഹുമാനിക്കുന്നുണ്ടോ’ എന്ന ചോദ്യവും ഈ ബോർഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും മുസ്ലിം വിഭാഗങ്ങൾക്ക് മുൻതൂക്കം കൂടുതലുള്ള പ്രദേശങ്ങളിലാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഗെയിൻ പീസ് എന്ന സംഘടന പ്രധാനമായും പ്രവർത്തിക്കുന്നത് ഇസ്ലാമുമായി ബന്ധപ്പെട്ട മനുഷ്യർക്ക് ഉണ്ടാകുന്ന തെറ്റിദ്ധാരണകളും സംശയങ്ങളും നീക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ സന്നദ്ധ സംഘടനയുടെ രൂപീകരണത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം തന്നെ അതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button