ഇന്ന് എൻറെ വലിയ സ്വപ്നം സാക്ഷാത്കരിക്കാനായി; അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു; ആലപ്പുഴ കളക്ടറുടെ ഹൃദയഹാരിയായ കുറിപ്പ്

സമൂഹ മാധ്യമത്തില്‍ വളരെ സജീവമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ.   റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് തന്റെ അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ സല്യൂട്ട് സ്വീകരിച്ചതിലുള്ള സന്തോഷം പങ്കു വച്ചു കൊണ്ട് അദ്ദേഹം  സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി.

ALAPUZHA COLLECTOR 1
ഇന്ന് എൻറെ വലിയ സ്വപ്നം സാക്ഷാത്കരിക്കാനായി; അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു; ആലപ്പുഴ കളക്ടറുടെ ഹൃദയഹാരിയായ കുറിപ്പ് 1

ഐ എ എസ് എന്ന സ്വപ്നം പൊട്ടി മുളച്ചപ്പോൾ മുതൽ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യാ   മഹാരാജ്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ റിപ്പബ്ലിക് ദിനത്തിൽ സല്യൂട്ട് സ്വീകരിച്ചത് അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ആകണം എന്നത് സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ് റിപ്പബ്ലിക് ദിനത്തിൻറെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. സദസ്സിൽ തന്റെ സമീപത്തായി അവരും ഉണ്ടായിരുന്നു. താൻ സല്യൂട്ട് സ്വീകരിച്ചതിനു ശേഷം അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കാണാനിടയായി. ഒരുപാട് വർഷത്തെ പരിശ്രമത്തിന്റെ ഒപ്പം പല പ്രതിസന്ധികളെയും തരണം ചെയ്താണ് സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്. ജീവിതത്തിൽ ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാൻ ആകാതെ തളരുന്നു എന്ന് തോന്നുമ്പോൾ അച്ഛൻറെയും അമ്മയുടെയും മുഖം ഓർക്കണം. സ്വപ്നം സാക്ഷാത്കരിച്ച് നമ്മൾ വിജയിച്ചു എന്ന് കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം നമ്മുടെ മനസ്സിലേക്ക് കൊണ്ടു വരണം. ആ ഒരു ചിന്ത മാത്രം മതി ഏതു പ്രതിസന്ധിയും തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാൻ, അദ്ദേഹം റിപ്പബ്ലിക് ദിന ആശംസകളോടൊപ്പം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button