റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാൻ പ്രധാനമാന്തി എത്തിയത് റേഞ്ച് റോവർ സെന്റിനന്‍ എന്ന അതീവ സുരക്ഷാ വാഹനത്തിൽ; ഈ വാഹനത്തിൻറെ സുരക്ഷാ വിശേഷങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം
74 മത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ സ്മാരകത്തിൽ എത്തിയത് റേഞ്ച് റോവറിന്റെ സെന്റിനന്‍ എന്ന അതീവ സുരക്ഷയുള്ള എസ് യൂ വിയിലാണ്. കറുത്ത നിറത്തിലുള്ള സെന്റിനന്‍ നിരവധി പ്രത്യേകതകൾ ഉള്ള വാഹനമാണ്. നിലവിൽ ടാറ്റാ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലാണ് റേഞ്ച് റോവർ ഉള്ളത്.
2019ല്‍ അവതരിപ്പിച്ച ഈ വാഹനത്തിൻറെ ഏറ്റവും വലിയ പ്രത്യേകത അതിൻറെ കരുത്തും സുരക്ഷയുമാണ്. ഈ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പരമാവധി സുരക്ഷ ഉറപ്പ് നൽകുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിൽ നിന്നും സ്ഫോടനത്തിൽ നിന്നും വരെ ഈ വാഹനം യാത്രികന് സംരക്ഷണം നൽകുന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്, ഫ്രാഗ്മെന്റേഷൻ സ്ഫോടനങ്ങൾ എന്നിവയെ ചെറുക്കാൻ കഴിയുന്ന വിധമാണ് ബോഡിയുടെ രൂപകല്പന. ടി എൻ ടി ബോംബ് സ്ഫോടനത്തെ വരെ ഈ വാഹനം ചെറുക്കും. 7.62 എം എം ബുള്ളറ്റുകളെ വരെ ഈ വാഹനത്തിൻറെ ബോഡിക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയും.
വാഹനത്തിന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് തന്നെ പുറത്തുള്ള വ്യക്തികളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഏതു ടെറൈനിലും സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്. പഞ്ചറാവുകയോ വാഹനത്തിന്റെ ടയർ പൊട്ടുകയോ ചെയ്താലും ഇതിന് സഞ്ചരിക്കാൻ കഴിയും. പ്രതിരോധ മാർഗം എന്ന നിലയിൽ ഓക്സിജൻ സംഭരിക്കാൻ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേമ്പറും സായുധ കവചവും ഈ വാഹനത്തിനുണ്ട്. 380 ps കരുത്തു നൽകുന്ന 5.0 ലിറ്റർ സൂപ്പർ ചാർജർ വി 8 പെട്രോൾ എൻജിനാണ് ഈ വാഹനത്തിൻറെ ഹൃദയം. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4 സെക്കൻഡ് ആണ് വേണ്ടത്. ഒരു മണിക്കൂറിൽ 193 കിലോമീറ്റർ ആണ് പരമാവധി കൈവരിക്കാൻ കഴിയുന്ന വേഗത.10 കോടിയിലധികം രൂപയാണ് ഈ വാഹനത്തിന്റെ വില.