സ്വിഗ്ഗിയിൽ പാഡ് ഓർഡർ ചെയ്ത യുവതിക്ക് പാഡിൻ്റെ അപ്പം മറ്റൊരു സാധനം കൂടി കിട്ടി; എന്താണെന്നല്ലേ; തുടര്‍ന്നു വായിക്കുക

സ്വിഗ്ഗി  എന്ന് കേൾക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ മാത്രമല്ല മനസ്സിലേക്ക് വരുന്നത്. കാരണം ഇപ്പോൾ സ്വിഗ്ഗി വഴി മറ്റ് സാധനങ്ങളും ഡെലിവർ ചെയ്യാറുണ്ട്. സ്വിഗ്ഗിയുടെ എക്സ്പ്രസ് ഗ്രോസറി  ഡെലിവറി പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാ മാർട്ടിന് ഇപ്പോൾ വലിയ പ്രചരമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നത്. പലചരക്ക് കടയിൽ പോകുന്നതിനു പകരം നമുക്കാവശ്യമുള്ള ദൈനദിന സാധനങ്ങൾ 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തും എന്നതാണ് സ്വിഗ്ഗിയുടെ ഇൻസ്റ്റാ മാർട്ടിന്റെ പ്രത്യേകത. ഇതിൻറെ അടിസ്ഥാനത്തിൽ അടുത്തിടെ സ്വിഗ്ഗി വഴി സാനിറ്ററി പാടുകൾ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് പാഡിന്റെ ഒപ്പം മറ്റൊരു സാധനം കൂടി ലഭിച്ചു.

swiggy 1
സ്വിഗ്ഗിയിൽ പാഡ് ഓർഡർ ചെയ്ത യുവതിക്ക് പാഡിൻ്റെ അപ്പം മറ്റൊരു സാധനം കൂടി കിട്ടി; എന്താണെന്നല്ലേ; തുടര്‍ന്നു വായിക്കുക 1

സ്ത്രീകളെ സംബന്ധിച്ച് ആർത്തവ കാലത്തെ ദിവസങ്ങൾ ഏറെ പ്രയാസങ്ങൾ നിറഞ്ഞതാണ്. മാനസികവും ശാരീരിയാവും ആയ പല ബുദ്ധിമുട്ടുകളും അവർ ഈ ദിവസങ്ങളില്‍ നേരിടേണ്ടതായി വരും. ഇത്തരം ഒരു സാഹചര്യത്തില്‍ സ്വിഗ്ഗിയില്‍  നിന്നും പാഡ്  ഓർഡർ ചെയ്ത സ്ത്രീക്ക് പാഡിന്റെ ഒപ്പം ചോക്ലേറ്റ് കുക്കീസ് കൂടി ലഭിച്ചു. സമീറ എന്ന യൂസറാണ് ഇത് സംബന്ധിച്ച തന്റെ അനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചത്. പലരും ഇതിനെ അഭിനന്ദിച്ചെങ്കിലും പാഡിൻറെ ഒപ്പം ചോക്ലേറ്റ് വെച്ചത് സ്വിഗ്ഗി ആണോ അതോ കടയുടെ ഉടമയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം സിഗ്ഗിയും ഇതിനോട് വളരെ അനുകൂലമായി പ്രതികരിച്ചു. തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രമോഷൻ എന്ന നിലയിൽ മിക്കപ്പോഴും സ്വിഗ്ഗി സമ്മാനങ്ങൾ നൽകാറുണ്ട്. ഇത് അങ്ങനെ ലഭിച്ചത് ആകാമെന്ന് ചിലർ കമൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button