18 കാരനെ പോലെയാവാൻ ഈ 45 കാരൻ ഓരോ വർഷവും ചെലവഴിക്കുന്നത് 2 മില്യൺ ഡോളർ; അമ്പരപ്പിക്കുന്ന ജീവിതരീതിയുമായി ഒരു മനുഷ്യൻ

ചെറുപ്പം കാത്തു സൂക്ഷിക്കുക എന്നത് എല്ലാവരും ഏറെ കൊതിക്കുന്ന കാര്യമാണ്. ചെറുപ്പുമായി തോന്നാൻ ചിലർ ശസ്ത്രക്രിയ പോലും നടത്താറുണ്ട്. എന്നാൽ 45 വയസ്സുള്ള ഈ കോടീശ്വരൻ ചെറുപ്പം നിലനിർത്തുന്നതിന് വേണ്ടി മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് പിന്തുടരുന്നത്.

YOUNG AGE 1
18 കാരനെ പോലെയാവാൻ ഈ 45 കാരൻ ഓരോ വർഷവും ചെലവഴിക്കുന്നത് 2 മില്യൺ ഡോളർ; അമ്പരപ്പിക്കുന്ന ജീവിതരീതിയുമായി ഒരു മനുഷ്യൻ 1

ബ്രയാൻ ജോൺസന് 45 വയസ്സാണ് പ്രായം. ഇദ്ദേഹം കാലിഫോണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയായ കേണൽ കോയുടെ സിഇഒ ആണ്. തന്റെ ശരീരത്തിൻറെ പ്രായം 18ൽ തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടി ഒരു വർഷം രണ്ട് മില്യൺ ഡോളറിൽ അധികമാണ് ഇയാൾ ചെലവാക്കുന്നത്. ഇയാളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു വേണ്ടി 30 അംഗ ഡോക്ടർമാരുടെ ഒരു മെഡിക്കൽ സംഘം തന്നെ എപ്പോഴും ഒപ്പമുണ്ട്. ഇവർ ഇദ്ദേഹത്തിൻറെ ശരീരം പ്രായമാകാതിരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു.

വളരെ കർശനമായ ജീവിതചര്യയാണ് ജോൺസൺ പുലർത്തുന്നത്. പരിപൂർണ്ണ സസ്യാഹാരിയാണ് ഇദ്ദേഹം. എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നു. എല്ലാ രാത്രിയും ഒരേ സമയത്ത് തന്നെ ഉറങ്ങാൻ പോകുന്നു. രാവിലെ അഞ്ചു മണിക്ക് എണീറ്റാൽ ഉടൻ അദ്ദേഹം ഒരു ജ്യൂസ് കഴിച്ചു കൊണ്ടാണ് തന്റെ ദിവസം ആരംഭിക്കുന്നത്. ജോൺസന്റെ ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ കൃത്യമായി അളക്കുകയും നിരീക്ഷിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എംആർഐ സ്കാനുകൾ,  അൾട്രാ സൗണ്ട് സ്കാനുകള്‍ , രക്ത പരിശോധനകൾ എന്നിവ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ദിവസവും നടത്തുന്ന ടെസ്റ്റ്കളാണ്. ഓരോ ദിവസവും അദ്ദേഹത്തിൻറെ ബോഡി മസ് ഇന്‍റക്സ്,  ശരീരത്തിനുള്ളിലെ കൊഴുപ്പ്,  രക്തത്തില അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ്,  ഹൃദയമിടിപ്പിൽ ഉള്ള വ്യത്യാസങ്ങൾ എന്നിവ അളക്കുന്നു. കൂടാതെ രാത്രിയിലുള്ള ഇയാളുടെ ഉദ്ധാരണത്തിന്റെ അളവ് ഒരു കൗമാരക്കാരനെ പോലെയാണോ എന്നും കൃത്യമായി ട്രാക്ക് ചെയ്യുന്നു. പ്രത്യേക യന്ത്രം തന്നെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യന് അവരുടെ അവയവങ്ങളുടെ പ്രായം 25 ശതമാനം വരെ കുറയ്ക്കാൻ കഴിയും എന്ന് തെളിയിക്കുക ആണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button