രേഖകളെല്ലാം പക്കാ; പാസ്പോർട്ടും ഒക്കെ; എങ്കിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം; അവർ ആ യാത്രക്കാരനോട് ഒരു കാര്യം ആവശ്യപ്പെട്ടു; അവിടെ അയാള്‍ പെട്ടു; കള്ള പാസ്സ്പോര്‍ട്ടുമായി എത്തിയ  ബംഗ്ലാദേശി പിടിയിലായതിങ്ങനെ

വ്യാജ രേഖകൾ ഉപയോഗിച്ച് കരസ്ഥമാക്കിയ ഇന്ത്യൻ പാസ്പോട്ടുമായി യാത്രയ്ക്ക് ശ്രമിച്ച ബംഗ്ലാദേശി ഒടുവിൽ പിടിക്കപ്പെട്ടു. ബംഗ്ലാദേശിയായ യുവാവിനെ കണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് പിടിയിലാകാൻ കാരണം. ബുധനാഴ്ച ഷാർജ എയർപോർട്ടിൽ വച്ചാണ് സംഭവം നടന്നത്. അൻവർ ഹുസൈൻ എന്ന 28 കാരനാണ് പോലീസ് പിടിയിലായത്.

fake passpor t
രേഖകളെല്ലാം പക്കാ; പാസ്പോർട്ടും ഒക്കെ; എങ്കിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം; അവർ ആ യാത്രക്കാരനോട് ഒരു കാര്യം ആവശ്യപ്പെട്ടു; അവിടെ അയാള്‍ പെട്ടു; കള്ള പാസ്സ്പോര്‍ട്ടുമായി എത്തിയ  ബംഗ്ലാദേശി പിടിയിലായതിങ്ങനെ 1

കള്ള പാസ്പോർട്ട്മായി ഷാർജയിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് ഇയാൾ എയർപോർട്ടിൽ എത്തിയത്. എയര്‍ അറേബ്യ വിമാനമായിരുന്നു ഇയാൾ ബുക്ക് ചെയ്തിരുന്നത്. ഇയാളുടെ പാസ്പോർട്ടിൽ പ്രൈമറി റസിഡൻസ് കോളത്തിൽ കൊൽക്കത്ത എന്നായിരുന്നു കുറിച്ചിരുന്നത്. ഈ പാസ്പോർട്ട് കണ്ടപ്പോൾ തന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് എന്തോ ഒരു സംശയം തോന്നി. അവർ അൻവർ ഹുസൈനെ വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ കൈവശം തിരിച്ചറിയൽ കാർഡും,  ആധാർ കാർഡും,  ജനന സർട്ടിഫിക്കറ്റുമുൾപ്പെടെ എല്ലാം
ഉണ്ടായിരുന്നു. എല്ലാ രേഖകളും കൃത്യം. പക്ഷേ അപ്പോഴും ഉദ്യോഗസ്ഥർക്ക് സംശയം മാറിയില്ല. തുടര്ന്ന്  ഇയാളോട് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ  താൻ ഇന്ത്യക്കാരൻ അല്ലെന്നും ബംഗ്ലാദേശി ആണെന്നുമുഅള്ള സത്യം ഇയാൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

2018 കാലയളവിൽ ഇയാൾ തിരിപ്പൂരിൽ എത്തിയിരുന്നു. അവിടെ വച്ചാണ് വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഉണ്ടാക്കുന്നത്. പിന്നീട് ഇതേ രേഖകൾ ഉപയോഗിച്ച് അയാൾ ഇന്ത്യയുടെ പാസ്പോർട്ട് സ്വന്തമാക്കി. ആ പാസ്പോർട്ട് ഉപയോഗിച്ച് യുഎഇയിൽ എത്തി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button