മകളുടെ വിവാഹത്തിന് എല്ലാവരും പണം നൽകണം; ഒരു കോടി രൂപ ചെലവാക്കി മകളുടെ വിവാഹം നടത്തണം; ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത വ്യവസായിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
ഭാര്യയെ വെടി വെച്ച് കൊലപ്പെടുത്തിയതിന് ശേഷം ടെക്സ്റ്റയില്സ് വ്യാപാരി ജീവനൊടുക്കി. മധ്യപ്രദേശിലെ കിഷോർ ഗഞ്ച് സ്വദേശിയായ സഞ്ജയ് സേത്ത് ആണ് ഭാര്യ മീനുവിനെ വെടി വച്ച് കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൃത്യം നടത്തുന്നതിനു മുൻപ് കിഷോർ ചിത്രീകരിച്ച വീഡിയോയും ആത്മഹത്യ കുറുപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവർ താമസിച്ചിരുന്ന വീടിൻറെ കിടപ്പുമുറിയിലെ രണ്ടാം നിലയിൽ നിന്നും വെടിയച്ചയുടെ ശബ്ദം കേട്ടതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടുകാർ മുകളിലത്തെ നിലയിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടു പേരെയും കണ്ടെത്തിയത്. ഭാര്യ മീനു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഭർത്താവ് സഞ്ജയ്ക്ക് ജീവനുണ്ടായിരുന്നു എങ്കിലും ഇദ്ദേഹവും മരണപ്പെട്ടു. സഞ്ജയും കുടുംബവും ഭാഗേശ്വർ ധാമിൻറെ കടുത്ത ഭക്തനായിരുന്നു. ഗുരുജി തന്നോട് ക്ഷമിക്കണമെന്നും അടുത്ത ജന്മത്തിൽ തീർച്ചയായും നല്ല ഭക്തന് ആയിരിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ കുറുപ്പിൽ തനിക്ക് പണം നൽകാനുള്ളവരുടെ പേരു വിവരങ്ങൾ സ്ഞ്ജയ് വിശദമാക്കിയിട്ടുണ്ട്.
തന്റെ മകളുടെ വിവാഹത്തിന് എല്ലാവരും പണം നൽകണമെന്നും ഒരുകോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. മകളുടെ അക്കൗണ്ടിൽ പണം ഉണ്ട്, ലോക്കറിൽ 29 ലക്ഷം രൂപയും ഉണ്ട്. കൂടാതെ മകൾക്കായി ആഭരണവും കരുതിയിട്ടുണ്ട്. തനിക്കും ഭാര്യക്കും ജീവിക്കാൻ കഴിയില്ല എന്നും അതുകൊണ്ട് യാത്രയാവുകയാണ് എന്നുമാണ് ഇയാൾ ആത്മഹത്യയുടെ ഭാഗമായി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്.
ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നമാണെന്ന് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം തുടർന്നു വരികയാണെന്നും പോലീസ് അറിയിച്ചു.