തന്നെ പറ്റിച്ച മുൻ കാമുകന്മാരെ എല്ലാവരെയും  വിവാഹത്തിന് ക്ഷണിച്ച് ഒരു ടേബിളിന് ചുറ്റും ഇരുത്തി യുവതിയുടെ മധുര പ്രതികാരം

എപ്പോഴെങ്കിലും പ്രണയത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ചൈനീസ് യുവതിയെ ഒരു മാതൃകയായി തിരഞ്ഞെടുക്കാം. പറ്റിക്കപ്പെട്ടാൽ എങ്ങനെ മധുരമായി പ്രതികാരം ചെയ്യാമെന്ന് ഇവർ നിങ്ങള്‍ക്ക് കാണിച്ചു തരുന്നു . തന്നെ പറ്റിച്ച് പോയ എല്ലാ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ചാണ് യുവതി തന്‍റെ മുന്‍കാമുകന്മാരോട് എല്ലാവരോടും മധുരമായി പ്രകാരം ചെയ്തത്. അവരുടെ നഷ്ടം എത്രത്തോളം വലുതാണ് എന്ന് അവരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി തയ്യാറാക്കിയതെന്ന് യുവതി പറയുന്നു.

wedding troll 1
തന്നെ പറ്റിച്ച മുൻ കാമുകന്മാരെ എല്ലാവരെയും  വിവാഹത്തിന് ക്ഷണിച്ച് ഒരു ടേബിളിന് ചുറ്റും ഇരുത്തി യുവതിയുടെ മധുര പ്രതികാരം 1

വിവാഹം നടന്നത് ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ്. തന്റെ വിവാഹത്തിന് എത്തിയ കാമുകന്മാരെ എല്ലാം ഒരു ടേബിളിനു ചുറ്റിലും  ഇരുത്തി. ഈ ടേബിളിന് യുവതി ഇട്ടിരുന്ന പേര് ടേബിൾ ഓഫ് എക്സ് ബോയ്ഫ്രണ്ട് എന്നായിരുന്നു. ഏതായാലും ഈ വിവാഹത്തിൻറെ പാർട്ടിയുടെ  വീഡിയോ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ വൈറലായി മാറുകയും ചെയ്തു .

തന്‍റെ മുൻ കാമുകന്മാരെ എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കാൻ യുവതി കാണിച്ച ഈ ധൈര്യത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. അതേസമയം യുവതിയുടെ ക്ഷണം സ്വീകരിച്ച് വിവാഹത്തിന് എത്താൻ മനസ് കാണിച്ച കാമുകന്മാരെയും ഒരു വിഭാഗം പുകഴ്ത്തുന്നു. വളരെ മാന്യമായി വേഷം ധരിച്ച് തികഞ്ഞ അച്ചടക്കത്തോടെ അവർ ഈ ചടങ്ങിൽ എത്തിയതിൽ അവരെ അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല എന്ന് ചിലർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിൽ പറയുന്നു. ഇതിലും വലിയ ഒരു പ്രതികരം അവര്‍ക്ക് നല്കാന്‍ കഴിയില്ലന്നു മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button